ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ, യു.​എ​സ്​ സം​യു​ക്​​ത ​നാ​വി​കാ​ഭ്യാ​സം

സോൾ: ഉത്തര കൊറിയയുടെ മുങ്ങിക്കപ്പലുകളുടെ ഭീഷണി തടയുന്നതിന് ദക്ഷിണ കൊറിയ, ജപ്പാൻ, യു.എസ് രാഷ്ട്രങ്ങൾ സംയുക്ത നാവികസേനാഭ്യാസം സംഘടിപ്പിച്ചു. ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയുടെ സുപ്രധാന പ്രദേശങ്ങളിലെത്തുന്ന ദീർഘദൂര ആണവ മിസൈലുകൾ ഉത്തര കൊറിയ വികസിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ അഞ്ചു ആണവ പരീക്ഷണങ്ങൾ ഉത്തര കൊറിയ ഇതിനകം നടത്തി. ഇവയിൽ രണ്ടെണ്ണം കഴിഞ്ഞ വർഷമാണ് നടന്നത്. ഇതി​െൻറ പശ്ചാത്തലത്തിലാണ് സൈനികാഭ്യാസങ്ങൾ ആരംഭിച്ചത്. മൂന്നു ദിവസം നീണ്ട അഭ്യാസത്തിൽ 800 സൈനിക ട്രൂപ്പുകൾ പങ്കാളികളായി. സമുദ്രതലത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഒരുക്കത്തി​െൻറ ഭാഗമാണ് അഭ്യാസമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - north korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.