പ്ര​കോ​പ​നം തു​ട​ർ​ന്നാ​ൽ ആ​ണ​വ​യു​ദ്ധം ഉ​റ​പ്പെ​ന്ന്​ യു.​എ​സി​നോ​ട്​ ഉ​.കൊ​റി​യ

പ്യോങ്യാങ്: യു.എസ് പ്രകോപനം തുടർന്നാൽ എപ്പോൾ വേണമെങ്കിലും ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ. തങ്ങളുടെ ആണവായുധങ്ങൾ കേവലമൊരു മിഥ്യയല്ലെന്നും യു.എസ് ആക്രമണം ചെറുക്കാൻ സൈന്യം  സുസജ്ജമാണെന്നും ഉത്തര കൊറിയൻ ഉപ വിദേശകാര്യമന്ത്രി സിങ് ഹോങ് ചോൽ മുന്നറിയിപ്പ് നൽകി.  യു.എസിെൻറ ഏകാധിപത്യ ഉത്തരവുകളുടെ കാലം അവസാനിച്ചു. തങ്ങൾക്കു മീതെ ആരെങ്കിലും വളരുമെന്നു കണ്ടാൽപിന്നെ അവർക്കെതിരെ സാമ്പത്തിക-സൈനിക ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണ് യു.എസിെൻറ രീതി. ഒബാമ ഭരണകൂടം ഉത്തര കൊറിയക്കെതിരെ പലപ്പോഴും പരീക്ഷിച്ച് പരാജയപ്പെട്ടതാണിത്. 

ഇത്തരം ഭീഷണികൾ നിലനിൽക്കില്ലെന്ന് ഒടുവിൽ അവർക്കുതന്നെ മനസ്സിലായെന്നും സിൻ വ്യക്തമാക്കി.  ഉത്തര കൊറിയക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ദാക്ഷിണ്യമില്ലാത്ത തിരിച്ചടിയായിരിക്കും നൽകുക. അമേരിക്കൻ ഡോളറുകൾ ഉപയോഗിച്ച് വാങ്ങാവുന്ന ആയുധങ്ങളല്ല തങ്ങളുടെ കൈവശമുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. യു.എസ് സൈനികനീക്കത്തിനൊരുങ്ങുകയാണെങ്കിൽ ആത്യന്തിക യുദ്ധമായിരിക്കും അനന്തരഫലം. അടുത്തയാഴ്ച വീണ്ടും മിസൈൽ പരീക്ഷിക്കുമെന്നും സിൻ അറിയിച്ചു.

യു.എസിനെ പരീക്ഷിക്കരുതെന്ന് നേരേത്ത വൈസ് പ്രസിഡൻറ് മൈക് പെൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഏഷ്യൻ രാജ്യങ്ങളുടെ പര്യടനത്തിെൻറ ഭാഗമായി ദക്ഷിണ കൊറിയയിലെത്തിയതായിരുന്നു പെൻസ്. അതിനിടെ, കൊറിയൻ ഉപഭൂഖണ്ഡത്തെ യുദ്ധസമാന സാഹചര്യത്തിലേക്കു തള്ളിവിടുന്നത് യു.എസാണെന്ന് ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള ഉത്തര കൊറിയയുടെ ഉപ അംബാസഡർ കുറ്റപ്പെടുത്തി. ഭീഷണി നേരിടുന്നതിനാണ് ഉത്തര കൊറിയ സൈനികശേഷി വർധിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - north korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.