സോൾ: അടുത്തവർഷം രാജ്യത്ത് നടക്കുന്ന വിൻറർ ഒളിമ്പിക്സിൽ ഉത്തര കൊറിയൻ കായികതാരങ്ങൾ പെങ്കടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ.
ഇരുരാജ്യങ്ങളും തമ്മിലെ സംഘർഷാന്തരീക്ഷത്തിന് അയവ് വരുത്തുന്ന പ്രസ്താവനയാണ് പ്രസിഡൻറ് നടത്തിയിരിക്കുന്നത്. ദക്ഷിണ കൊറിയയിലെ മുജു പട്ടണത്തിൽ നടക്കുന്ന ലോക തൈക്വാൻഡോ ചാമ്പ്യൻഷിപ്പിെൻറ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ചടങ്ങിൽ ഉത്തര കൊറിയൻ പ്രതിനിധികളും പെങ്കടുത്തിരുന്നു. മൂൺ അധികാരമേറ്റശഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ മാറ്റം പ്രകടമായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ സംഭാഷണം നടക്കണമെന്ന് അഭിപ്രായമുള്ള മൂൺ മാസങ്ങൾക്കുമുമ്പാണ് അധികാരത്തിലേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.