സിയോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഹൃദയ ശസ് ത്രക്രിയക്ക് ശേഷമാണ് കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതി വഷളായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഏപ ്രിൽ 12ന് കിം ഹൃദയശസ്ത്രക്രിയക്ക് വിധേയനായതായും സുഖംപ്രാപിച്ച് വരുന്നതായും ദക്ഷിണ കൊറിയൻ പത്രം പറയുന്നു. പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവയാണത്രെ ഉത്തര കൊറിയൻ നേതാവിന്‍റെ ആരോഗ്യത്തെ ബാധിച്ചത്. എന്നാൽ, കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചതായാണ് ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, വാർത്തയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.
ഏപ്രിൽ 15ന് മുത്തച്ഛന്‍റെ ജന്മദിനാഘോഷ പരിപാടിയിൽ കിം പങ്കെടുത്തിരുന്നില്ല. ഇതോടെ തന്നെ അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. ഇതിന് നാലു ദിവസങ്ങൾക്ക് മുമ്പ് ഒരു ഔദ്യോഗിക പൊതു യോഗത്തിലാണ് അവസാനമായി പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.