പ്യോങ്യാങ്: ഉത്തര കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവനെയും സുപ്രീം ഗാർഡ് കമാൻഡറെയും കിം ജോങ് ഉൻ നീക്കിയതായി റിപ്പോർട്ട്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഇംഗ്ലീഷ് ദിനപത്രം കൊറിയ ഹെറാൾഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രഹസ്യാന്വേഷണ ഏജൻസി ആർ.ജി.ബിയുടെ തലവൻ ജാൻങ് കിൽ സോങ്ങിനെയാണ് മാറ്റിയത്. ലെഫ്റ്റനന്‍റ് ജനറൽ റിം ക്വാൻങ് ഇല്ലിനാണ് പുതിയ ചുമതല. വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ അംഗമായും റിമ്മിനെ നിയമിച്ചിട്ടുണ്ട്.
ആർമി ജനറൽ യുൻ ജോങ് റിൻ ആണ് സ്ഥാനം നഷ്ടപ്പെട്ട സുപ്രീം ഗാർഡ് കമാൻഡർ. 2010 മുതൽ ഉത്തര കൊറിയൻ പരമോന്നത നേതാവ് കിമ്മിന്‍റെ ബോഡിഗാർഡ് സംഘത്തിന്‍റെ തലവനായ ഇദ്ദേഹം ഭരണ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗം കൂടിയാണ്. ക്വാക്ക് ചാങ് സിക് ആണ് പുതിയ സുപ്രീംഗാർഡ് കമാൻഡർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.