പ്യോങ്യാങ്: കൊറിയൻ ഉപദ്വീപിൽ സമ്പൂർണ ആണവനിരായുധീകരണത്തിന് തയാറാണെന്നും എന്നാൽ ഉപരോധം നീക്കുമെന്ന വാഗ്ദാനത്തിൽനിന്ന് യു.എസ് പിന്നോട്ടുപോയാൽ മറ്റു വഴികൾ നോക്കുമെന്നും ഉത്തരകൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നിെൻറ ഭീഷണി. പുതുവത്സരദിന പ്രസംഗത്തിലാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് കിമ്മിെൻറ മുന്നറിയിപ്പ്.
2018 ജൂണിൽ സിംഗപ്പൂരിൽ നടന്ന ഉച്ചകോടിക്കിടെയാണ് ഉപരോധം പിൻവലിക്കാനും കൊറിയൻ ഉപദ്വീപിൽ സമ്പൂർണ ആണവനിരായുധീകരണത്തിനും ധാരണയിലെത്തിയത്. പിന്നീട് ഇൗ വിഷയത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
‘ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി നല്കിയ വാഗ്ദാനം യു.എസ് പാലിച്ചില്ലെങ്കില്‍, ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടരുകയാണെങ്കില്‍ പരമാധികാരവും താല്പര്യവും സംരക്ഷിക്കാന്‍ ബദൽ മാർഗങ്ങൾ തേടുമെന്നായിരുന്നു കിമ്മിെൻറ പ്രസ്താവന. കരാർ നടപ്പാക്കാൻ ട്രംപുമായി ഏതുസമയത്തും ചർച്ചക്കു തയാറാണെന്നും കിം വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന തീരുമാനത്തിലെത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും 30 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ കിം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.