വാഷിങ്ടൺ: അന്തരിച്ച രാഷ്ട്ര സ്ഥാപകൻ കിം ഇൽ സുങ്ങിെൻറ 105ാം ജന്മവാർഷിക ദിനത്തിൽ ൈസനിക ശക്തി പ്രകടിപ്പിച്ച് യുദ്ധഭീതി ഉയർത്തിയതിെൻറ തൊട്ടു പിറ്റേന്ന് ഉത്തരകൊറിയ മിൈസൽ പരീക്ഷണം നടത്തി. എന്നാൽ, മിസൈൽ പരീക്ഷണം പരാജയമായിരുന്നുവെന്നും വിക്ഷേപിച്ചയുടൻ മിസൈൽ പൊട്ടിത്തെറിച്ചതായും അമേരിക്കയും ദക്ഷിണ കൊറിയയും അറിയിച്ചു.
അമേരിക്കയുടെ വൻകിട വിമാനവാഹിനി പടക്കപ്പൽ യു.എസ്.എസ് കാൾ വിൽസൺ ഉത്തര കൊറിയൻ തീരത്തേക്ക് അടുക്കുന്നതിനിടയിലാണ് മിസൈൽ പരീക്ഷണം നടന്നത്. ഭൂഖണ്ഡാന്തര മിസൈൽ കൈവശമുള്ള കൊറിയ, ഇൗ വജ്രായുധമാണോ തൊടുത്തുവിട്ടതെന്ന് ഉറപ്പായിട്ടില്ല. ദക്ഷിണ കൊറിയയുടെയും യു.എസിെൻറയും ഇൻറലിജൻസ് അധികൃതർ ഇക്കാര്യം അേന്വഷിച്ചു വരികയാണ്. ഭൂതല മിസൈലാണ് പരീക്ഷിച്ചതെന്നാണ് അനുമാനം. ഉത്തരകൊറിയയുടെ കിഴക്കൻ തീരമായ സിൻപോയിൽ നടത്തിയ പരീക്ഷണമാണ് പാളിപ്പോയതായി പറയുന്നത്. ഇൗ മാസം ആദ്യം ഒരു ബാലിസ്റ്റിക് മിസൈൽ കിഴക്കൻ കടൽ എന്നറിയപ്പെടുന്ന ജപ്പാൻ കടലിൽ പതിച്ചിരുന്നു. മേഖലയിൽ സുരക്ഷ നിലനിർത്താൻ ദക്ഷിണ കൊറിയയക്കും ജപ്പാനുമൊപ്പം സൂക്ഷ്മനിരീക്ഷണത്തിലാെണന്ന് യു.എസ് പസഫിക് കമാൻഡ് വക്താവ് ഡേവ് ബെൻഹാം പറഞ്ഞു.
പാളിപ്പോയ മിസൈൽ പരീക്ഷണം പ്രസിഡൻറ് ഡോണാൾഡ് ട്രംപും സർക്കാറും അറിഞ്ഞതായി യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് പറഞ്ഞു. പ്രസിഡൻറ് ഒന്നും പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയയുടെ ആണവ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ യു.എസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ദക്ഷിണ കൊറിയയിലെ സിയോളിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മിസൈൽ പരീക്ഷണ വാർത്ത പുറത്തുവന്നത്. അതേസമയം, ഉത്തര കൊറിയൻ അധികൃതരോ ഒൗദ്യോഗിക മാധ്യമമോ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല. മിസൈൽ പരീക്ഷണത്തിലും ഉത്തര കൊറിയ ആണവഭീതിയുയർത്തുന്നതിലും ബ്രിട്ടൻ ആശങ്ക അറിയിച്ചു.
യു.എൻ പ്രമേയങ്ങൾ അനുസരിക്കാൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ ഉത്തര െകാറിയയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.