ധാക്ക: റോഹിങ്ക്യൻ വിഷയത്തിലെ നിലപാടിെൻറ പേരിൽ പ്രതിഛായ നശിപ്പിക്കരുതെന്ന് മ്യാൻമർ നേതാവ് ഒാങ് സാങ് സൂചിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. രാഖൈനയിൽ റോഹിങ്ക്യകൾക്കെതിരായ സൈനിക നടപടി ആഗോള തലത്തിൽ വിമർശനങ്ങൾ വരുത്തിവെച്ച സാഹചര്യത്തിലാണ്
മോദിയുടെ ഉപദേശം.
നാലാമത് ബംഗ്ലാദേശ്-ഇന്ത്യ സംയുക്ത ഉപദേശക സമിതി യോഗത്തിനു ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയോട് സംസാരിക്കുകയായിരുന്നതിനിടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ നല്ല പ്രതിഛായയുണ്ട്. അത് നശിപ്പിക്കരുതെന്ന് മോദി സൂചിയോട് പറഞ്ഞുവെന്ന് സുഷമ പറഞ്ഞതായി ബംഗ്ലാദേശിലെ പ്രസ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മോദി എപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്ന് വ്യക്തമല്ല. സെപ്തംബറിൽ ആദ്യ ഉഭയകക്ഷി ചർച്ചക്കായി മോദി മ്യാൻമർ സന്ദർശിച്ചപ്പോഴാണ് പറഞ്ഞതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമർ തിരിച്ചു വിളിക്കണമെന്ന ബംഗ്ലാദേശിെൻറ നിലപാടിന് സുഷമ പിന്തുണ നൽകി. മ്യാൻമർ അവരുടെ പൗരൻമാരെ തിരിച്ചു വിളിക്കണം. തീവ്രവാദികൾക്കെതിരെ പോരാടാം. എന്നാൽ സാധാരണക്കാരായ ജനങ്ങളെ ശിക്ഷിക്കരുതെന്നും സുഷമ പറഞ്ഞു.
റോഹിങ്ക്യൻ അഭയാർഥികളെ ഉൾക്കൊള്ളുക എന്നത് ബംഗ്ലാദേശിനെ സംബന്ധിച്ച് വൻ ഭാരം വഹിക്കുന്നതിനു തുല്യമാണ്. എന്നാൽ എത്രകാലം അവർക്ക് ഇത് താങ്ങാനാകുമെന്നും സുഷമ ചോദിച്ചു.
റോഷിങ്ക്യൻ അഭയാർഥി വിഷയത്തിൽ ശാശ്വതമായ പരിഹാരം വേണം. രാഖൈനയുടെ സാമൂഹിക- സാമ്പത്തിക വികസനത്തിനായി ആഗോള സമൂഹം സഹായം നൽകണമെന്നും സുഷമ പറഞ്ഞതായി പ്രസ് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.