ടോക്യോ: ജപ്പാൻ സമുദ്രത്തിലെ ഷിേൻാ ദേവാലയങ്ങൾ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒകിനോഷിമ ദ്വീപിൽ അടുത്തവർഷം മുതൽ സന്ദർശകരെ അനുവദിക്കില്ല. ദ്വീപിെൻറ സംരക്ഷണത്തിനാണ് പുറത്തുനിന്നുള്ള സന്ദർശകരെ ഒഴിവാക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് യുനെസ്കോ പൈതൃകഭൂമിയായി ഇതിനെ അംഗീകരിച്ചത്.
സ്ത്രീകൾക്ക് പ്രവേശന വിലക്കുള്ള ഇൗ ദ്വീപിൽ, പുരുഷന്മാർ പ്രവേശിക്കുന്നതിനുമുമ്പ് കടലിൽ നഗ്നമായി കുളിച്ചതിനുശേഷംമാത്രമേ പ്രവേശിക്കാൻ പാടുള്ളൂ. വളരെ ചുരുങ്ങിയ ആളുകളെ മാത്രമേ ജപ്പാൻ സമുദ്രത്തിലെ ഇൗ ദ്വീപ് സന്ദർശിക്കാൻ അനുവദിച്ചിരുന്നുള്ളൂ. ഇൗ വർഷം 200 പേർക്ക് മാത്രമാണ് സന്ദർശനാനുമതി നൽകിയത്. ദേവാലയ ഭാരവാഹികളാണ് പുറത്തുനിന്നുള്ള സന്ദർശകരെ പൂർണമായി വിലക്കാനുള്ള തീരുമാനമെടുത്തത്. ദ്വീപിന് പൂർണ സംരക്ഷണം നൽകാനാണ് ഇൗ തീരുമാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.