ബാഗ്ദാദ്: സൈനിക നടപടിയിലും ആക്രമണത്തിലുമായി ഇറാഖില്‍ 2016ല്‍ ജീവന്‍ വെടിഞ്ഞവരുടെ എണ്ണം 16,000ത്തിലേറെ വരുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇറാഖി ബോഡി കൗണ്ട് എന്ന സംഘമാണ് 16,361 പേര്‍ മരിച്ചതായ കണക്ക് പുറത്തുവിട്ടത്. ഇതില്‍ നിനേവ പ്രവിശ്യയില്‍ മാത്രം 7,431 പേര്‍ കൊല്ലപ്പെട്ടു. 3,714 മരണവുമായി തൊട്ടടുത്ത് ബഗ്ദാദുമുണ്ട്. സദ്ദാം ഭരണം നിലച്ചതു മുതല്‍ ഇറാഖി ബോഡി കൗണ്ട് സിവിലിയന്‍ മരണങ്ങള്‍ രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. മാധ്യമ വൃത്തങ്ങള്‍, സര്‍ക്കാര്‍ വൃത്തങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നിവരില്‍നിന്നായാണ് ഇവര്‍ കണക്കുകള്‍ സമാഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.