ബർലിൻ: പത്മശ്രീ നേടിയ ജർമനിക്കാരിക്ക് വിസ നീട്ടിക്കൊടുക്കുന്നത് തടഞ്ഞ സംഭവ ത്തിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. െഫ്രഡറിക് ഇറീന ബ്രൂണിങ് എന്ന 61 കാരിക്കാണ് ഭീഷണിയുയർന്നത്. വിസപ്രശ്നത്തെ തുടർന്ന് പത്മശ്രീ പുരസ്കാരം തിരിച്ചു തരുമെന്ന് ഇറീന പറഞ്ഞിരുന്നു.
പശുക്കളെ സംരക്ഷിച്ചതിെൻറ പേരിൽ ഈ വർഷമാണ് ഇറീനയെ പത്മശ്രീ നൽകി ആദരിച്ചത്. കൂടുതൽ കാലം ഇന്ത്യയിൽ തുടരാൻ ആഗ്രഹിച്ച ഇറീന വിസനീട്ടിക്കിട്ടാനായി സമീപിച്ചപ്പോൾ അധികൃതർ അപേക്ഷ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.