ലാഹോർ: രഹസ്യവിവരങ്ങൾ പുറത്തുവിട്ടുവെന്ന് ആരോപിച്ച് പാകിസ്താനിൽ മാധ്യമ പ്രവർത്തകന് അറസ്റ്റ് വാറണ്ട്. ലാഹോർ ഹൈകോടതിയാണ് മാധ്യമ പ്രവർത്തകനായ സിറിൽ അൽമേദിയക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പാക് സൈന്യത്തെ പ്രകോപിപ്പിക്കുന്ന ചില വാർത്തകൾ റിപ്പോർട്ട് ചെയ്തതിനാണ് സിറിലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്നാണ് സൂചന.
ഇംഗ്ലീഷ് ദിനപത്രമായ ഡോണിെൻറ റിപ്പോർട്ടറാണ് സിറിൽ. ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അദ്ദേഹത്തിന് വിമാന യാത്രക്ക് വിലക്കേർപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് ലാഹോർ കോടതിയിൽ ഹാജരാവുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് മാധ്യമ പ്രവർത്തകനെതിരെ നടപടിയെടുക്കാൻ നിർദേശം വന്നത്.
പാക് സർക്കാറിൽ സൈന്യത്തിെൻറ ഇടപെടലിനെ കുറിച്ച് സിറിൽ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സൈന്യത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതാണ് മാധ്യമ പ്രവർത്തകനെതിരെയുള്ള അറസ്റ്റ് വാറണ്ടിലേക്ക് നയിച്ചതെന്നാണ് സൂചന. അതേ സമയം, ഒക്ടോബർ എട്ടിനാണ് തന്നോട് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അതിന് മുമ്പ് എങ്ങനെ കോടതിയിലെത്തുമെന്നും സിറിൽ ട്വിറ്ററിലുടെ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.