ഇന്ത്യൻ ചാനൽ ജീവനക്കാരനായ പാക്​ ജേർണലിസ്​റ്റിനെ തട്ടികൊണ്ടുപോകാൻ ശ്രമം

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ടെലിവിഷന്‍ ചാനലി​​​​​െൻറ പാകിസ്​താൻ ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകനെ  തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പാക് സൈന്യത്തിനെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചിട്ടുള്ള താഹാ സിദ്ദിഖിയെയാണ് ഇസ്‌ലാമാബാദിൽ നിന്ന്​ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്ത്യൻ ടെലിവിഷൻ ചാനലായ വിയോൺ(WION) ​​​​​െൻറ  ബ്യൂറോ ചീഫാണ്​ പാക്​ പൗരനായ താഹ. ഫ്രാൻസിലെ ഏറ്റവും വലിയ മാധ്യമ പുരസ്​കാരമായ ആൽബർട്​ ലോൻഡ്രസ്​ പ്രൈസ്​ നേടിയയാളാണ്​ സിദ്ദീഖി.

ഇസ്​ലാമാബാദിൽ നിന്ന്​ റാവൽപിണ്ടി വിമാനത്താവളത്തിലേക്ക്​ പോകുന്നതിനിടെ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് സിദ്ദിഖിയുടെ പരാതി.  ട്വിറ്ററിലൂടെ ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. 

രാവിലെ എട്ടുമണിയോടെ എയർപോർട്ടിലേക്ക്​ പോയികൊണ്ടിരിക്കു​േമ്പാൾ പന്ത്രണ്ടോളം ആയുധ ധാരികള്‍ ഉള്‍പ്പെട്ട സംഘം ത​ാൻ സഞ്ചരിച്ച കാര്‍ തടഞ്ഞുവെന്നും തട്ടികൊണ്ടുപോകാൻ ശ്രമിച്ചുവെന്നും സിദ്ദിഖി ട്വിറ്ററിൽ കുറിച്ചു. പിടിവലിക്കിടെ ചെറിയ പരി​ക്കേറ്റ സിദ്ദീഖി പിന്നീട്​ പൊലീസിൽ അഭയം തേടുകയായിരുന്നു.  മാധ്യമ പ്രവര്‍ത്തകന്‍ ഇപ്പോള്‍ സുരക്ഷിതനാണെന്ന് പൊലീസ് പറഞ്ഞു. 

മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പട്ടികയില്‍ വളരെ താഴ്ന്ന റാങ്കുള്ള രാജ്യമാണ് പാകിസ്താന്‍. 180 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ 139 ാം സ്ഥാനമാണ് പാകിസ്താനുള്ളത്. നിരവധി മാധ്യമ പ്രവര്‍ത്തകരെ പാകിസ്താനില്‍നിന്ന് കാണാതായിട്ടുണ്ട്. മാധ്യമപ്രവർത്തകരെ കാണാതാകുന്ന വിഷയത്തിൽ കഴിയാവുന്ന പിന്തുണ നൽകണമെന്നും സിദ്ദിഖി ട്വിറ്റിലൂടെ ആവശ്യ​പ്പെടുന്നു. സിദ്ദീഖിക്ക്​ നേരെയുണ്ടായ​ ആക്രമണത്തെ മാധ്യമ-മനുഷ്യാവകാശ കൂട്ടായ്​മകൾ അപലപിച്ചു.

 

 

Tags:    
News Summary - Pak Journalist, Working For Indian News Channel, Escapes Kidnap Attempt- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.