ഹാഫിസ്​ സഇൗദി​െൻറ ജമാഅത്തുദ്ദഅ് വ പാകിസ്​താൻ നിരോധിച്ചു

ഇ​സ്​​ലാ​മാ​ബാ​ദ്​: മുംബൈ ഭീകരാക്രമണത്തി​​​​​െൻറ മുഖ്യ സൂത്രധാരൻ ഹാഫിസ്​ സഇൗദി​​​​​െൻറ ജമാഅത്തുദ്ദഅ് വക്ക ും പോഷക സംഘടനയായ ഫലഹെ ഇൻസാനിയത്​ ഫൗണ്ടേഷനും പാക്​ സർക്കാർ നി​രോധനം ഏർപ്പെടുത്തി. ഇരു സംഘടനകളെയും നിരോധിക് കുമെന്ന്​ പ്രഖ്യാപിച്ച്​ രണ്ടാഴ്​ചകൾക്ക്​ ശേഷമാണ്​ ​നിരോധനം നടപ്പാക്കിയത്​.

അന്താരാഷ്​ട്ര സമ്മർദമാണ് ​ ഇരു സംഘടനകൾക്കുമെതി​െര നടപടി സ്വീകരിക്കാൻ പാകിസ്​താനെ പ്രേരിപ്പിച്ചത്​. പാക്​ തീവ്രവാദ വിരുദ്ധ നിയമം 1997 പ്ര കാരമാണ്​ സംഘടനകൾക്ക്​ നിരോധനമേർപ്പെടുത്തിയത്​. ഇതോടെ രാജ്യത്ത്​ നിരോധിക്കപ്പെട്ട 70 സംഘടനകളുടെ പട്ടികയിൽ ഇവയും ഉൾപ്പെട്ടു.

ഇൗ സംഘടനകളെ നിരോധിക്കുമെന്ന്​ ഫെബ്രുവരി 21ന്​ പാകിസ്​താൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരീക്ഷണപ്പട്ടികയിൽ മാത്രമാണ്​ ഉൾപ്പെടുത്തിയതെന്ന്​ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. റിപ്പോർട്ട്​ പുറത്തു വന്നതിനു പിന്നാ​െലയാണ്​ സംഘടനകൾക്ക്​ പാക്​ സർക്കാർ നിരോധനമേർപ്പെടുത്തിയത്​.

ജമാഅത്തുദ്ദവക്ക്​ രാജ്യത്താകമാനം 300 സെമിനാരികളും സ്​കൂളുകളും ആശുപത്രികളും പ്രസിദ്ധീകരണ സ്​ഥാപനങ്ങളും ആംബുലൻസ്​ സേവനങ്ങളുമുണ്ട്​. 50,000 ഒാളം വളണ്ടിയർമാരും ഇൗ സംഘടനകൾക്ക്​ വേണ്ടി പ്രവർത്തിക്കുന്നുണ്ട്​. യു.എസ്​ നേരത്തെ ഹാഫിസ്​ സഇൗദിനെ ആഗോള ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പാകിസ്​താനിൽ വീട്ടുതടങ്കലിലായിരുന്ന ഹാഫിസിനെ​ 2017 നവംബറിലാണ്​ മോചിപ്പിച്ചത്​.

അതേസമയം, ജ​യ്​​ശെ മു​ഹ​മ്മ​ദ്​ മേ​ധാ​വി മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​​​​​​െൻറ സ​ഹോ​ദ​ര​ന​ട​ക്കം, നി​രോ​ധി​ത സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രാ​യ 44 പേ​രെ പാ​കി​സ്​​താ​ൻ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സ്വ​ന്തം മ​ണ്ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഇ​വ​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സ്​ അ​ട​ക്ക​ണ​മെ​ന്നു​മു​ള്ള അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തി​​​​​​െൻറ സ​മ്മ​ർ​ദ​ത്തി​​​​​​െൻറ ഫ​ല​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

മ​സ്​​ഉൗ​ദ്​ അ​സ്​​ഹ​റി​​​​​​െൻറ സ​ഹോ​ദ​ര​ൻ മു​ഫ്​​തി അ​ബ്​​ദു​റ​ഉൗ​ഫ്, മ​റ്റൊ​രു പ്ര​മു​ഖ​ൻ ഹ​മ്മാ​ദ്​ അ​സ്​​ഹ​ർ എ​ന്നി​വ​ർ അ​റ​സ്​​റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ശ​ഹ​രി​യാ​ർ ഖാ​ൻ അ​ഫ്​​രീ​ദി ഇ​സ്​​ലാ​മാ​ബാ​ദി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Pak Places Hafiz Saeed-Led Jamaat-ud-Dawa In List Of Banned Organisations - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.