ഇസ്ലാമാബാദ്: ജമ്മു കശ്മീരിെല രണ്ട് ജലവൈദ്യുത പദ്ധതികളുെട നിർമാണ പ്രവർത്തി നിർത്തിവെക്കണമെന്ന് ഇന്ത്യയോട് പാകിസ്താൻ. പാകിസ്താൻ പാർലമെൻറിെൻറ രണ്ട് കമ്മിറ്റികൾ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ആവശ്യമുന്നയിച്ചത്. ജല തർക്കം പരിഹരിക്കാനായി മധ്യസ്ഥ കോടതി രൂപീകരിക്കാൻ തയാറാകണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ജല തർക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പാകിസ്താൻ നാഷനൽ അസംബ്ലിയുടെ വിദേശകാര്യ, ജല വൈദ്യുത കമ്മിറ്റികൾ ഇന്നലെ ഇസ്ലാമാബാദിൽ സംയുക്ത യോഗം ചേർന്നിരുന്നു.
ഡാമുകളുടെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ നിർത്തി വെക്കണം. മധ്യസ്ഥ കോടതി രൂപീകരിച്ച് ഇന്ത്യ നടത്തുന്ന കിഷൻഗംഗ, റേറ്റിൽ ജലവൈദ്യുത പദ്ധതികളിലെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് പാകിസ്താനുള്ള പരാതി പരിഹരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യെപ്പടുന്നു.
സിന്ധു നദീജല കരാർ അനുസരിച്ച് മധ്യസ്ഥ കോടതി കാലതാമസം കൂടാതെ രൂപീകരിക്കേണ്ടത് ലോകബാങ്കിെൻറ ഉത്തരവാദിത്തമാണ്. ലോക ബാങ്ക് മധ്യസ്ഥ കോടതി രൂപീകരിക്കുന്നതു വരെ നിർമാണം പുരോഗമിക്കുന്ന റേറ്റിൽ ഡാമിെൻറ പ്രവർത്തികൾ ഇന്ത്യ നിർത്തിവെക്കണമെന്നാണ് പാകിസ്താെൻറ ആവശ്യം.
പടിഞ്ഞാറൻ നദികളിൽ ഇന്ത്യ അണകെട്ടുന്നത് രണ്ടു രാജ്യങ്ങളും തമ്മിൽ തർക്കത്തിനിടയാക്കിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നിർത്തിെവക്കാനായി പാകിസ്താൻ ലോക ബാങ്കിനെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.