ഇസ്ലാമാബാദ്: ധനകമ്മി നികത്തുന്നതിെൻറ ഭാഗമായി പാകിസ്താൻ ചൈനയിൽ നിന്ന് 50 കോടി യു.എസ് ഡോളർ വായ്പ വാങ്ങുന്നു. ചൈനയിലെ ഇൻഡസ്ട്രിയൽ ആൻഡ് കമേഴ്സ്യൽ ബാങ്കാണ് സാമ്പത്തിക സഹായം നൽകുന്നത്. പുതിയ വായ്പത്തുക ഡോളറുമായി വിനിമയ മൂല്യത്തിൽ പാകിസ്താൻരൂപക്ക് കരുത്ത് കാട്ടാൻ ഉതകുമെന്ന് കരുതുന്നു.
4.5 ശതമാനം പലിശനിരക്കിൽ ജനുവരി 15 നാണ് വായ്പകരാർ ഒപ്പിട്ടത് . ഇൗ ജനുവരി മാസത്തിൽ മൊത്തം 70.4 കോടി ഡോളറിെൻറ വായ്പ ഇടപാടുകളാണ് പാകിസ്താൻ നടത്തിയത്്. സാമ്പത്തികവർഷത്തിെൻറ ഏഴ് മാസം മാത്രം പിന്നിടുേമ്പാൾ പാകിസ്താൻ കടമെടുത്തത് 660 കോടി ഡോളറാണ്. തുക കഴിഞ്ഞ ജൂണിൽ അവതരിപ്പിച്ച ദേശീയ ബജറ്റിെൻറ 86 ശതമാനം വരും.
സൂചനകൾ പ്രകാരം പാകിസ്താെൻറ വായ്പയെടുക്കൽ തുടർച്ചയായ രണ്ടാം വർഷവും 1000 കോടി ഡോളർ പിന്നിടാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഏഴ് മാസത്തിനിടെ പാകിസ്താൻ കൈപ്പറ്റിയ വായ്പയുടെ നാലിൽ ഒരു ഭാഗം ചൈനയിൽ നിന്നാണ്. ഇത് ഏകദേശം 160 കോടി ഡോളർ വരും. കൂടാതെ മറ്റൊരു സാമ്പത്തികപദ്ധതിക്ക് 61 ലക്ഷം ഡോളറും നൽകി. സർക്കാർ ബോണ്ടുകളാണ് ഇൗടായി നൽകിയിരിക്കുന്നത്. രൂപയുടെ വിലയിടിയലിന് തടയിടാൻ കഴിഞ്ഞ ഒക്ടോബറിലും െഎ.സി.ബി.സി പാകിസ്താന് 50 കോടി ഡോളർ വായ്പ നൽകിയിരുന്നു. ഡോളറും രൂപയും തമ്മിലുള്ള വിനിമയമൂല്യം സ്ഥിരപ്പെടുത്താൻ ഒാഹരിവിപണിയിൽ നിരന്തരം ഇടപെടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഒാഫ് പാകിസ്താൻ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ പാകിസ്താനി രൂപയുടെ മൂല്യം 5.2 ശതമാനം തകർച്ച നേരിട്ടിരുന്നു. പുതിയ വായ്പയടക്കം പാകിസ്താെൻറ വിദേശ സാമ്പത്തിക വായ്പത്തുക 1800 കോടി ഡോളർ കവിഞ്ഞു. കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ 2018 ജൂൺ 30ന് അവസാനിക്കുന്ന രീതിയിൽ 1000 കോടി ഡോളറിെൻറ വിദേശവായ്പയെടുക്കുമെന്ന് ധനമന്ത്രി പാർലമെൻറിനെ അറിയിച്ചിരുന്നു. എന്നാൽ, ഇൗ പരിധി നേരേത്ത കവിഞ്ഞു. സിറ്റി ബാങ്ക് 26.7 കോടി, ക്രെഡിറ്റ് സ്വിസ് എ.ജി 25.5 കോടി, സ്റ്റാൻഡേഡ് ചാർേട്ടഡ് ബാങ്ക് ലണ്ടൻ 20 കോടി, ദുൈബ ബാങ്ക് 5.5 കോടി എന്നിവ നേരേത്ത പാകിസ്താന് വായ്പകൾ നൽകിയ വിദേശബാങ്കുകളാണ്. 27 ശതമാനമാണ് രാജ്യത്തിെൻറ മൊത്തം വായ്പയിൽ വിദേശ ബാങ്കുകളുടെ വിഹിതം.
സാമ്പത്തികതകർച്ച തടയാൻ സാധിക്കാത്തതിനെത്തുടർന്നാണ് വീണ്ടും വായ്പ സ്വീകരിക്കേണ്ടി വരുന്നത്. 2017 ഡിസംബറിലെ കണക്കുകൾ പ്രകാരം പാകിസ്താന് വിദേശത്തുള്ള കടബാധ്യത 889 കോടി ഡോളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.