ലാഹോർ: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും ജമാഅത്തുദ്ദഅ്വ തലവനു മായ ഹാഫിസ് മുഹമ്മദ് സഈദിനെതിരെ ഭീകരസംഘടനകൾക്ക് ധനസഹായം നൽകിയതിൽ കുറ്റം ചുമത്താൻ പാകിസ്താൻ നടപടികൾ തുടങ്ങി. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയാണ് കുറ്റം ചുമത്തുക. പഞ്ചാബ് പൊലീസിെൻറ ഭീകരവിരുദ്ധ വകുപ്പ് ഹാഫിസ് ഭീകരസംഘടനകൾക്ക് ധനസഹായം നൽകിയ കേസിൽ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബർ രണ്ടിന് ഹാഫിസിനെതിരെ കുറ്റം ചുമത്താനാണ് തീരുമാനം. ലാഹോറിലെ അതിസുരക്ഷ ജയിലായ കോട് ലഖ്പതിൽ ശിക്ഷയനുഭവിക്കുകയാണ് ഹാഫിസ്. ജൂലൈ 17നാണ് പാകിസ്താൻ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.