ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ നടപടിയെടുക്കാൻ പാകിസ്താന് 2020 ഫെബ്രുവരി വര െ സമയം നൽകി അന്താരാഷ്ട്ര കൂട്ടായ്മയായ എഫ്.എ.ടി.എഫ്. അല്ലാത്തപക്ഷം അംഗരാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങള്‍ പാകിസ്താനുമായുള്ള വ്യാപാരബന്ധങ്ങളിലും ഇടപാടുകളിലും പ്രത്യേകം ശ്രദ്ധ നല്കാന് ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കുമെന്ന് എഫ്.എ.ടി.എഫ് വ്യക്തമാക്കി.
2020 ഫെബ്രുവരിക്കകം കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നും എഫ്.എ.ടി.എഫ് വ്യക്തമാക്കി.
നിലവില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കാനുള്ള എഫ്.എ.ടി.എഫ് നിർദേശം നൽകിയിട്ടും പാകിസ്താൻ ഭീകര സംഘടനകൾക്ക് ഫണ്ട് നൽകുന്നത് തടയാൻ ശ്രമിക്കുകയോ ലശ്കറെ ത്വയ്യിബ നേതാവ് ഹാഫിദ് സഈദിനെതിരെ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം.
27 നിർദേശങ്ങളിൽ ആറെണ്ണം മാത്രമാണ് പാകിസ്താൻ നടപ്പാക്കിയതെന്നും സംഘടന നിരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.