ന്യുഡൽഹി: ഗുജറാത്ത് തെരെഞ്ഞടുപ്പിൽ പാകിസ്താൻ ഇടപെട്ടുെവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട ആരോപണം വിചിത്രവും അടിസ്ഥാന രഹിതവുമാണെന്ന് മുൻ പാക് മന്ത്രി ഖുർശിദ് കസൗരി. പാക് ചാനലായ സമാ ടി.വിയോട് സംസാരിക്കവെയാണ് കസൗരി ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ സംഘടിപ്പിച്ച വിരുന്നിൽ ഖുർശിദ് കസൗരിയും പെങ്കടുത്തിരുന്നു.
എനിക്ക് ആശ്ചര്യം േതാന്നുന്നു. ആ വിരുന്നിൽ ഞാനും പെങ്കടുത്തിരുന്നു. പാകിസ്താൻ ഗുഢാലോചന ആസുത്രണം ചെയ്യുന്നുവെന്ന് ഞാനും കേട്ടു. ആ പാർട്ടിയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ ൈസനിക മേധാവി ദീപക് കപൂർ, നാല് വിദേശ കാര്യ സെക്രട്ടറിമാർ, പാകിസ്താനിെല മുൻ ഇന്ത്യൻ നയതന്ത്രജ്ഞർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അവരെല്ലാവരും പാക് ഗൂഢാലോചനയുെട ഭാഗമായിരുന്നോ?. അടിസ്ഥാനമില്ലാതെ മെനഞ്ഞെടുത്ത കഥയാണിെതന്നും അദ്ദേഹം പറഞ്ഞു.
ഇത് വോട്ട് ബാങ്ക് പ്രതീക്ഷിച്ചുെകാണ്ട് മോദി നടത്തിയ പരാമർശമാണെന്നും കസൗരി വിമർശിച്ചു. െതരെഞ്ഞടുപ്പിനായി എന്തുവഴിയും സ്വീകരിക്കാം എന്നാണ് ഇത് തെളിയിക്കുന്നത്. ഗുജറാത്തിൽ പാകിസ്താനിലൂടെ വോട്ടു നേടാമെന്ന് മോദി കണക്കുകൂട്ടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇത്തരം പരാമർശങ്ങൾ നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
നേരത്തെ താൻ ഇന്ത്യ സന്ദർശിച്ചപ്പോൾ റോയുെട മുൻ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോൾ രഹസ്യധാരണയുടെ പ്രശ്നം ഉദിച്ചിേല്ല എന്നും അദ്ദേഹം ചോദിച്ചു.
മണിശങ്കർ അയ്യരുെട നേതൃത്വത്തിൽ എന്തിനാണ് രഹസ്യയോഗം നടത്തിയതെന്നും എന്തുകൊണ്ടാണ് ഇന്ത്യൻ ഉേദ്യാഗസ്ഥരെ അതിേലക്ക് വിളിക്കാതിരുന്നതെന്നും ചോദിച്ച മോദി, രഹസ്യയോഗത്തിൽ നടന്നത് എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അഹ്മദ് പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാകിസ്താൻ കരസേന മുൻ മേധാവി അർശദ് റഫീഖ് ആവശ്യപ്പെെട്ടന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എന്നാൽ ഗുജറാത്ത് തെരഞ്ഞെുപ്പിലേക്ക് തങ്ങെള വലിച്ചിഴക്കരുെതന്നും സ്വന്തം കഴിവുകൊണ്ട് ജയിക്കണെമന്നും പാകിസ്താൻ മോദിക്ക് മറുപടിയും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.