ന്യൂഡൽഹി: ഭീകരസംഘടനകളുടെ സാമ്പത്തികസ്രോതസ്സ് ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാൻഷ്യൽ ആ ക്‌ഷൻ ടാസ്ക് ഫോഴ്സിന്‍റെ (എഫ്.എ.ടി.എഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് പാകിസ്താനെ ഒഴിവാക്കിയേക്കും. ചൈനയുടെ ശക്തമായ പിന് തുണയോടെയാണ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട ് ചെയ്യുന്നു.
ഫെബ്രുവരി 13നാണ് എഫ്.എ.ടി.എഫിന്‍റെ പ്ലീനറി യോഗം. വ്യാഴാഴ്ച ബീജിങ്ങിൽ സമാപിച്ച എഫ്.എ.ടി.എഫിന്‍റെ ഏഷ്യ-പസഫിക് ജോയിന്‍റ് ഗ്രൂപ്പ് യോഗത്തിൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം ചൈന നടത്തിയിര ുന്നു. ഭീകരവാദത്തെ നേരിടാൻ പാകിസ്താൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് ചൈനയുടെ വാദം.
ഭീകരവാദത്തിനുള്ള സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള ശക്തമായ നടപടി പാകിസ്താൻ സ്വീകരിക്കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. പാകിസ്താന്‍റെ രാഷ്ട്രീയ ഇച്ഛാശക്തിയും പരിശ്രമങ്ങളും അന്താരാഷ്ട്ര സമൂഹം അംഗീകരിക്കേണ്ടതുണ്ട്. പാകിസ്താന്‍റെ നീക്കങ്ങൾക്ക് എഫ്.എ.ടി.എഫിന്‍റെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വക്താവ് പറഞ്ഞു.
ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ പിന്തുണക്കണമെന്ന് സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പ്രതിനിധികളുമായും ചർച്ച നടത്തി.
എഫ്.എ.ടി.എഫിലെ 39 അംഗരാജ്യങ്ങളിൽ 12 രാജ്യങ്ങളുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ പാകിസ്താന് ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ കഴിയൂ. 2020 ഫെബ്രുവരിക്കകം കര്‍മപദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയിൽ പെടുത്താനുള്ള സാധ്യത കൂടുതലാണെന്ന് എഫ്.എ.ടി.എഫ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
എഫ്.എ.ടി.എഫ് കരിമ്പട്ടികയിൽ പെടുത്തുന്നതോടെ തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ ആ രാജ്യം സഹകരിക്കുന്നില്ലെന്നുവരും. പ്രമുഖ രാജ്യാന്തര വായ്പ സ്ഥാപനങ്ങളായ െഎ.എം.എഫ്, ലോക ബാങ്ക്, എ.ഡി.ബി, യൂറോപ്യൻ യൂറോപ്യൻ യൂനിയൻ എന്നിവ സാമ്പത്തിക റേറ്റിങ് കുറക്കും. പിറകെ, മൂഡീസ്, എസ് ആൻഡ് പി തുടങ്ങിയ പ്രമുഖ റേറ്റിങ് ഏജൻസികളും രാജ്യത്തിെൻറ റേറ്റിങ് താഴ്ത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.