ഇസ്ലാമാബാദ്: 290 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന കരയിൽനിന്ന് കരയിലേക്ക് ത ൊടുക്കാവുന്ന ആണവ വാഹക ശേഷിയുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ച് പാകിസ്താൻ. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടർന്ന് അതിർത്തിയിൽ സംഘർഷം പുകയുേമ്പാഴാണ് പാകിസ്താൻ ഗസ്നവി എന്ന മിസൈൽ പരീക്ഷിച്ചത്. മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചുകൊണ്ട് പാക് സൈന്യത്തിെൻറ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ വിഡിയോ പുറത്തുവിടുകയും ചെയ്തു.
ബലൂചിസ്താനിലെ സോന്മിയാനി ടെസ്റ്റിങ് റേഞ്ചില്‍ വെച്ചാണ് പരീക്ഷണം നടത്തിയത്. പാകിസ്താനിലെ നാഷനൽ െഡവലപ്മെൻറ് കോംപ്ലക്സ് നിർമിച്ച ഇത് മധ്യദൂര ഹൈപർസോണിക് മിസൈലാണ്. ഹത്ഫ് 3 ഗസ്നവി എന്നാണ് ഔദ്യോഗിക നാമം.
ഇരുട്ടിലും ലക്ഷ്യംതെറ്റില്ലെന്നു കാണിക്കാൻ ഇത്തവണ രാത്രിയായിരുന്നു പാകിസ്താെൻറ മിസൈൽ പരീക്ഷണം. വിജയകരമായ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രധാനമന്ത്രി ഇംറാൻ ഖാനും പ്രസിഡൻറ് ആരിഫ് ആൽവിയും അഭിനന്ദിച്ചു.
മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട് വ്യോമ പാത അടയ്ക്കുന്നതായി കഴിഞ്ഞ ദിവസം പാകിസ്താന് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് വൈമാനികര്‍ക്കും നാവികര്‍ക്കും നിര്‍ദേശവും നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.