പാക് സൈനിക മേധാവിയെ ഫീല്‍ഡ് മാര്‍ഷലാക്കണമെന്ന് ഹരജി

ഇസ്ലാമാബാദ്: വിരമിക്കാന്‍ ഒന്നര മാസം ബാക്കിനില്‍ക്കെ, പാക് സൈനിക മേധാവി  ജനറല്‍ റഹീല്‍ ശരീഫിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈകോടതിയില്‍ ഹരജി.
രാജ്യത്തിനുവേണ്ടി ചെയ്ത ശ്രേഷ്ഠമായ സേവനങ്ങളും ത്യാഗങ്ങളും പരിഗണിച്ച് റഹീല്‍ ശരീഫിനെ ഫീല്‍ഡ് മാര്‍ഷലാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. വര്‍ത്തമാനകാല സാഹചര്യത്തില്‍ പദവിയുയര്‍ത്തലിന് അടിയന്തരപ്രാധാന്യമുണ്ടെന്ന് സര്‍ദാര്‍ അദ്നാന്‍ സലീം സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.അടുത്തമാസം 30നാണ് ജനറല്‍ ശരീഫ് വിരമിക്കുന്നത്.
2013 നവംബര്‍ 29നാണ് ഇദ്ദേഹം ജനറലായി നിയമിതനായത്. കാലാവധി നീട്ടിനല്‍കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും താനില്ളെന്ന് ശരീഫ് വ്യക്തമാക്കിയിരുന്നു. ജനറല്‍ പര്‍വേസ് മുശര്‍റഫ് അടക്കമുള്ളവര്‍ക്ക് കാലാവധി നീട്ടിനല്‍കിയിരുന്നു. മുന്‍ പട്ടാള ഭരണാധികാരി മേധാവി അയൂബ് ഖാനാണ് പാകിസ്താനിലെ ഏക ഫീല്‍ഡ് മാര്‍ഷല്‍.
Tags:    
News Summary - Pak's Army chief General Raheel Sharif promotion to Field Marshal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.