പാനമ സിറ്റി: കോളിളക്കം സൃഷ്ടിച്ച പാനമ രേഖകളുമായി ബന്ധപ്പെട്ട പ്രധാന നിയമസഹായ സ്ഥാപനം മൊസാക് ഫൊൻസേക അടച്ചുപൂട്ടുന്നു. ലോകത്തുടനീളം പ്രമുഖർ നടത്തിയ നികുതിവെട്ടിപ്പിെൻറ ഞെട്ടിക്കുന്ന കഥകൾ പുറത്തായതോടെ സ്ഥാപനം മാധ്യമശ്രദ്ധയിലായതാണ് അടച്ചുപൂട്ടാൻ കാരണം. പാനമ സർക്കാർ കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നു. നിരന്തരം വാർത്തകൾ കൂടിയായതോടെ നിയമസഹായം തേടിയെത്തുന്ന ഇടപാടുകാർ ഗണ്യമായി കുറഞ്ഞു.
മാർച്ച് മാസാവസാനത്തോടെ പ്രവർത്തനം നിർത്തുകയാണെന്ന് മൊസാക് ഫൊൻസേക വാർത്തക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ വർഷംതന്നെ കമ്പനിയുടെ വിദേശ ഒാഫിസുകളിലേറെയും അടച്ചുപൂട്ടിയിരുന്നതായി സഹസ്ഥാപകൻ ജുർഗെൻ മൊസാക് പറഞ്ഞു. 2016 ആഗസ്റ്റ് മൂന്നിനാണ് മൊസാക് ഫൊൻസേകയുടെ ഡിജിറ്റൽ ആർക്കൈവിലെ ഒരു കോടിയിലേറെ രേഖകൾ പുറത്തെത്തുന്നത്.
ലോകത്തുടനീളം രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ, അതിസമ്പന്നർ തുടങ്ങിയവർ നികുതിവെട്ടിച്ച് നടത്തിയ വൻ നിക്ഷേപങ്ങളുടെ കഥകളാണ് ഇതുവഴി ലോകമറിഞ്ഞത്. വ്യാജ കമ്പനികളിൽ നിക്ഷേപം നടത്തി നികുതിവെട്ടിക്കാൻ സഹായിച്ചുവെന്നാണ് ഇൗ കമ്പനിക്കെതിരെയുള്ള ആക്ഷേപം.
79 രാജ്യങ്ങളിലായി 150 വ്യത്യസ്ത അന്വേഷണങ്ങളാണ് ഇതേക്കുറിച്ച് പുരോഗമിക്കുന്നത്. ഇന്ത്യയിലും പ്രമുഖരുൾപെട്ട കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.