സോള്‍: അഴിമതിക്കു കൂട്ടുനിന്നതായി ആരോപണമുയര്‍ന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് പാര്‍ക് ജിയോണിനെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ചു. പാര്‍ലമെന്‍റിലെ 300 എം.പിമാരില്‍ 171 പേരും പ്രമേയത്തെ പിന്താങ്ങി. അടുത്ത വെള്ളിയാഴ്ച ദേശീയ അസംബ്ളിയില്‍ പ്രമേയത്തിനുമേല്‍ വോട്ടെടുപ്പ് നടക്കും. പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്യാനായി പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാന്‍ ഭരണകക്ഷിയായ സനൂരി പാര്‍ട്ടിയിലെ 30 അംഗങ്ങളുടെകൂടി പിന്തുണ കൂടി പ്രതിപക്ഷത്തിനു വേണം. അതായത് ഭരണകക്ഷിയുടെ സഹകരണമില്ളെങ്കില്‍ പ്രമേയം തള്ളിപ്പോകും.
ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ച വേളയിലും പാര്‍ക്കിനെതിരെ സോളില്‍ പ്രതിഷേധം തുടരുകയാണ്. വിവാദമുയര്‍ന്നതോടെ പാര്‍ക് രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ഇംപീച്ച്മെന്‍റ് തടയാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ബാല്യകാല സുഹൃത്തിന്‍െറ പണംതിരിമറിക്ക് കൂട്ടുനില്‍ക്കാന്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്നതാണ് പാര്‍ക് നേരിടുന്ന ആരോപണം.
അധികാരമൊഴിഞ്ഞാല്‍ കാലാവധി പൂര്‍ത്തിയാകാതെ രാജിവെക്കുന്ന ആദ്യ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റാവും ഈ 64കാരി. അടുത്ത ഏപ്രിലോടെ രാജിവെക്കണമെന്ന് ഭരണകക്ഷിയും പാര്‍ക്കിനോട് ആവശ്യപ്പെട്ടിരുന്നു.
അതിനു തയാറായാല്‍ ഇംപീച്ച്മെന്‍റ് ഒഴിവാക്കാം. അതേകുറിച്ച് ആലോപിക്കാന്‍ ഒരാഴ്ചത്തെ സമയവും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.