ദുബൈ: ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാൻ ഉദ്ദേശിച്ചിരുന്നതായി മുൻ പാകിസ്താൻ പ്രസിഡൻറ് പർവേസ് മുശർറഫ്. 2001ൽ ഇന്ത്യൻ പാർലമെൻറിനുനേരെ നടന്ന ഭീകരാക്രമണത്തിനുപിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു നീക്കം.
ആണവായുധം പ്രയോഗിക്കണമോയെന്ന വിഷയത്തിൽ തീരുമാനമെടുക്കാനാവാതെ നിരവധി ഉറക്കമില്ലാ രാത്രികളുണ്ടായിരുന്നതായും ജപ്പാൻ പത്രം മൈനിച്ചി ഷിംബണിനിന് നൽകിയ അഭിമുഖത്തിൽ മുശർറഫ് പറഞ്ഞു.
പ്രതികാരം ഭയന്നാണ് ഇൗ നീക്കത്തിൽനിന്ന് പിൻവാങ്ങിയത്. ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് അക്കാലത്ത് മുശർറഫ് പറഞ്ഞതായി മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. അക്കാലത്ത്, പാക് സൈനിക മേധാവിയായിരുന്ന മുശർറഫ് പിന്നീട് നവാസ് ശരീഫിനെ പുറത്താക്കി അധികാരം പിടിക്കുകയും 2008 വരെ പ്രസിഡൻറായി തുടരുകയും ചെയ്തു. ബേനസീർ ഭൂേട്ടാ വധത്തിൽ പങ്ക് ആരോപിക്കപ്പെട്ട മുശർറഫ് നിലവിൽ ദുബൈയിൽ പ്രവാസം നയിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.