മനില: ദൈവമുണ്ടെന്ന് തെളിയിച്ചാൽ താൻ പ്രസിഡൻറ് സ്ഥാനം രാജിവെക്കുെമന്ന് ഫിലിപ്പീൻ പ്രസിഡൻറ് റോഡ്രിഗോ ഡ്യൂടെര്‍ട്ട്. റോമൻ കാത്തോലിക്ക വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഫിലിപ്പീൻസിലെ പ്രഥമ പൗരൻ ദൈവം മണ്ടനാണെന്ന് പറഞ്ഞ് നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. ഡ്യൂടെര്ട്ടിെൻറ പുതിയ പ്രസ്താവനയും വൻ വിവദത്തിനാണ് രാജ്യത്ത് തിരികൊളുത്തിയിട്ടുള്ളത്.
സഭയുമായി കാലങ്ങളായി അഭിപ്രായ വ്യത്യാസം പുലർത്തുന്ന ഡ്യൂടെര്‍ട്ട് വെളളിയാഴ്ച നടത്തിയ ഒരു പ്രഭാഷണത്തിൽ കത്തോലിക്കരുടെ വിശ്വാസത്തിലെ അടിസ്ഥാന തത്വങ്ങളിലെ വൈരുദ്ധ്യങ്ങൾ ചോദ്യം ചെയ്തിരുന്നു. ആദി പാപം എന്ന സങ്കൽപമുൾപ്പെടെയുള്ള ക്രിസ്തീയ വിശ്വാസപ്രമാണങ്ങളെയാണ് ഡ്യൂടെര്‍ട്ട് എതിർത്തത്.
‘പിറന്നുവീഴുന്ന നവജാത ശിശുക്കൾ പാപികളാണെന്നും അവരെ പള്ളിയിൽ കൊണ്ടുപോയി പണമടച്ച് മാമോദീസ മുക്കിയാൽ മാത്രമേ കളങ്കരഹിതരാകൂ എന്ന വിശ്വാസത്തിലൂടെ എന്താണ് അർഥമാക്കുന്നത്’. ഇതിൽ എന്ത് യുക്തിയാണുള്ളതെന്നും ഡ്യൂടെര്‍ട്ട് ചോദിച്ചു.
ദൈവവുമായി സംസാരിക്കുന്ന സെൽഫിയോ ചിത്രമോ തനിക്ക് തെളിവായി ആരെങ്കിലും നൽകിയാൽ തൽക്ഷണം താൻ പ്രസിഡൻറ് പദം രാജിവെക്കുമെന്നും 73കാരനായ ഡ്യൂടെര്‍ട്ട് പരിഹാസ രൂപേണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.