ബെയ്ജിങ്: ചൈനയിൽ വിമാനത്തിെൻറ കോക്പിറ്റിനുള്ളിലെ വിൻഡോ തകർന്ന് കോപൈലറ്റ് പകുതി പുറത്തായിട്ടും മനഃസാന്നിധ്യം കൈവിടാതെ വിമാനം താഴെയിറക്കി പൈലറ്റ് രക്ഷകനായി. ചോങ്ക്വിങിൽനിന്ന് തിബത്തിലെ ലാസയിലേക്ക് 128 യാത്രക്കാരുമായി പുറപ്പെട്ട എ-319 സിച്ചുവാൻ എയർലൈൻസാണ് അതിസാഹസികമായി താഴെയിറക്കിയത്.
വിമാനം 32000 അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെ കോക്പിറ്റിനുള്ളിലെ വിൻഡോ വലിയ ശബ്ദത്തോടെ തകരുകയായിരുന്നു. ഇതോടെ വിമാനത്തിനകത്തെ മർദം കുറയുകയും വിമാനം ഭയാനകമാംവിധം കുലുങ്ങുകയും െചയ്തു. തകർന്ന വിൻഡോയിലൂെട സഹ പൈലറ്റ് പകുതിയോളം പുറത്തേക്ക് വലിക്കപ്പെട്ടു. എന്നാൽ, സീറ്റ് ബെൽറ്റിട്ടതിനാൽ പൂർണമായും പുറത്തേക്ക് തെറിച്ചില്ല.
കോക്പിറ്റിനകത്തുള്ള വസ്തുക്കൾ പറന്നു പൊങ്ങുകയും ഉപകരണങ്ങളിൽ പലതും തകരാറിലാവുകയും ചെയ്തു. ഇതോടെ നിർദേശങ്ങൾ വായിക്കാനും സാധിച്ചില്ല. എന്നാൽ, പൈലറ്റ് ലിയു ചുവാഞ്ചിയാെൻറ ധീരവും അവസരോചിതവുമായ നീക്കം രക്ഷയായി. സഹപൈലറ്റിനെ വിമാനത്തിനുള്ളിലേക്ക് വലിച്ചിട്ടതിനുശേഷം വേഗത മണിക്കൂറിൽ 800-900 കി.മീറ്ററിലേക്ക് കുറക്കുകയും വിമാനം അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.
രാവിലെ 6.25ന് പറന്നുപൊങ്ങി അര മണിക്കൂർ കഴിയുന്നതിനു മുന്നേയായിരുന്നു സംഭവം. പക്ഷിയിടിച്ചോ മിന്നലേറ്റോ വിൻഡോക്ക് പൊട്ടലുകൾ ഉണ്ടാവുന്നത് സാധാരണയാണെങ്കിലും പൂർണമായും തകരുന്നത് അപൂർവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.