ഒസാക്ക: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്ര ംപും തമ്മിൽ കൂടികാഴ്ച നടത്തി. വ്യാപാരം, പ്രതിരോധം, 5ജി കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് തുടങ്ങിയവയുമായി ബന്ധ പ്പെട്ടായിരുന്നു ചർച്ചകൾ. ഇറാൻ വിഷയത്തിൽ സമ്മർദമുണ്ടാകില്ലെന്ന് ട്രംപ് മോദിയെ അറിയിച്ചു. ഇന്ത്യയോട് അമേരിക്കൻ പ്രസിഡൻറ് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്ന് മോദിയും പ്രതികരിച്ചു.
സൈനിക മേഖലയിൽ ഉൾപ്പെടെ അമേരിക്കയും ഇന്ത്യയും സഹകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. വ്യാപാര സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ ചർച്ചകളുണ്ടാകും. അർഹിക്കുന്ന വിജയമാണ് തെരഞ്ഞെടുപ്പിൽ മോദി നേടിയത്. എല്ലാവരെയും ഒരുമിപ്പിക്കുന്നതിൽ മോദി വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
ബ്രിക്സ് നേതാക്കളുടെ അനൗപചാരിക കൂടികാഴ്ചയും സമ്മേളനത്തിനിടെ നടന്നു. തീവ്രവാദമാണ് ലോകം നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് കൂടികാഴ്ചയിൽ നരേന്ദ്രമോദി പറഞ്ഞു. സാമ്പത്തിക വികസനത്തേയും സാമൂഹിക സുസ്ഥിരതക്കും തീവ്രവാദം ഭീഷണിയാണ്. ഇന്ത്യയുടെ തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് മറ്റ് രാജ്യങ്ങൾ പിന്തുണ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.