ജപ്പാനിലെ ബുള്ളറ്റ്​ ട്രെയിനിൽ മോദി; സാ​േങ്കതിക വിദ്യ ഇന്ത്യയിലെത്തിക്കും

ടോക്യോ: ജപ്പാൻ സന്ദർശനത്തി​​െൻറ അവസാന ദിവസമായ ഇന്ന്​  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശസ്​ത ഷിങ്കൻസെൻ ബുള്ളറ്റ്​ ട്രെയിനിൽ യാത്ര നടത്തി.  ടോക്യോവിൽ നിന്ന്​ കോബെയിലേക്കാണ്​ ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ അബെക്കൊപ്പം മോദി സഞ്ചരിച്ചത്​. ബുള്ളറ്റ്​  ട്രെയിനി​​െൻറ സാ​േങ്കതിക വിദ്യ തന്നെയാണ്​ മുംബൈ–അഹമ്മദാബാദ്​ അതിവേഗ റെയിൽവേയിലും ഉപയോഗിക്കുന്നത്. അതിനാൽ ട്രെയിനി​​െൻറ പ്രവർത്തനം മനസിലാക്കാനാണ്​ യാത്രയെന്ന്​ വിദേശകാര്യ വക്​താവ്​ വികാസ്​ സ്വരൂപ്​ അറിയിച്ചു.

ഇന്ത്യ–ജപ്പാൻ ബന്ധം ദൃഢപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൂന്നു ദിവസത്തെ സന്ദർശനത്തിന്​ ജപ്പാനിലെത്തിയതായിരുന്നു​ പ്രധാനമന്ത്രി. ജപ്പാൻ സന്ദർശനത്തി​​െൻറ അവസാന ദിവസമാണ്​ ഇന്ന്​.
രണ്ടു വർഷത്തിനിടെ രണ്ടാം തവണയാണ്​ മോദി ജപ്പാൻ സന്ദർശിക്കുന്നത്

Tags:    
News Summary - PM Modi, Shinzo Abe Take Ride In Shinkansen Bullet Train To 'Fast-Track' Indo-Japan Relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.