തായ്പേയ്: കീഴ്വഴക്കങ്ങൾ കാറ്റിൽപറത്തി തായ്ലൻഡ് രാജകുമാരി ഉബോൽരത്ന രാജ ്കന്യ സിരിവധന ബർണവതി പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുന്നു. ആദ്യമായാണ് ഒരു രാജകുടുംബാംഗം തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത്. മുൻ പ്രധാനമന്ത്രി തക്സിൻ ഷിനാവത്രയുടെ തായ് രക്ഷ ചാർട്ട് പാർട്ടിയുടെ ബാനറിലാണ് രാജകുമാരി മത്സരിക്കുന്നത്. അന്തരിച്ച ഭൂമിബോൽ അതുല്യതേജ് രാജാവിെൻറ മൂത്ത മകളും ഇപ്പോഴത്തെ രാജാവ് മഹാവജ്ര ലോംഗോണിെൻറ സഹോദരിയുമാണ് 67കാരിയായ ഉബോൽരത്ന.
1972ൽ യു.എസ് പൗരനെ വിവാഹം കഴിച്ചതോടെ രാജപദവി ഉപേക്ഷിച്ചതാണ്. വിവാഹമോചനത്തിനു ശേഷം 90കളിലാണ് തായ്ലൻഡിൽ തിരിച്ചെത്തിയത്. എന്നാൽ, അവരുടെ രാജപദവി പുനഃസ്ഥാപിച്ചിട്ടില്ല. തായ് ജനങ്ങൾ അവരെ രാജകുമാരിയായി കാണുന്നുവെന്നു മാത്രം. ഷിനാവത്രയുടെ കുടുംബാംഗങ്ങളുമായി അടുത്ത ബന്ധമാണ് ഉബോൽരത്നക്ക്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2014ൽ സൈനിക മേധാവി പ്രയുത് ചാൻ ഒച, യിങ്ലക് ഷിനാവത്രയെ അട്ടിമറിച്ച് അധികാരം പിടിച്ചതിനു ശേഷം രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. പ്രയുത് ചാൻ പിന്നീട് സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. പ്രയുത് ചാന് തായ് രാജകുമാരി വെല്ലുവിളിയുയർത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.