നയ്പിഡാവ്: ബംഗ്ലാദേശ് സന്ദർശനത്തിനിടെ റോഹിങ്ക്യൻ അഭയാർഥികളെ പേരുവിളിച്ച് അഭിസംബോധന ചെയ്ത ഫ്രാൻസിസ് മാർപാപ്പക്കെതിരെ മ്യാന്മറിലെ സമൂഹമാധ്യമങ്ങൾ.
മ്യാന്മറിലെ ഭൂരിഭാഗം പേരും റോഹിങ്ക്യകളുടെ അസ്തിത്വം അംഗീകരിക്കാൻ തയാറല്ലെന്നും അനധികൃത കുടിേയറ്റക്കാരായ ബംഗാളികളായാണ് അവരെ കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. റോഹിങ്ക്യകളിൽ ദൈവിക സാന്നിധ്യമുണ്ടെന്ന് പ്രഖ്യാപിച്ച പാപ്പ ലോകം റോഹിങ്ക്യകളോട് കാണിക്കുന്ന അനാസ്ഥയിൽ മാപ്പുചോദിക്കുകയും ചെയ്തു.
അതേസമയം, മ്യാന്മർ സന്ദർശനവേളയിലെ പൊതുപ്രസംഗങ്ങളിൽ റോഹിങ്ക്യകളുടെ പേര് പരാമർശിക്കാതെ രാഖൈൻ വാസികളെന്നായിരുന്നു മാർപാപ്പ പറഞ്ഞത്.
ഇങ്ങനെ വിരുദ്ധസമീപനം സ്വീകരിച്ച മാർപാപ്പ ഒാന്തിനെപ്പോലെ നിറംമാറുകയാണെന്നും സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നു. വിശുദ്ധപദവിയിലിരിക്കുന്ന ഒരാൾ രണ്ടുതരത്തിൽ അഭിപ്രായപ്രകടനം നടത്തുന്നത് അപലപനീയമാണെന്നും കുറ്റപ്പെടുത്തലുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.