ഇസ് ലാമാബാദ്: പാക് സൈനിക മേധാവിയായിരുന്ന ജനറല്‍ റഹീല്‍ ശരീഫ് സൗദി അറേബ്യ നേതൃത്വം നല്‍കുന്ന ഭീകരവിരുദ്ധ സൈനിക സഖ്യത്തിന്‍െറ നേതൃപദവിയിലേക്ക്. ഇരുരാജ്യങ്ങളും പാക് സൈന്യവും സംയുക്തമായാണ് റഹീല്‍ ശരീഫിന്‍െറ നിയമനത്തില്‍ തീരുമാനമെടുത്തതെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ടെലിവിഷന്‍ പരിപാടിക്കിടെ പറഞ്ഞു.
നിയമനം സംബന്ധിച്ച കരാര്‍ ഇനിയും പൂര്‍ത്തിയാകാനുണ്ടെന്ന് ആസിഫ് വ്യക്തമാക്കി.ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. റഹീല്‍ സൗദി സന്ദര്‍ശനം നടത്തുന്നതിനിടെ പാക്മാധ്യമങ്ങളാണ് നിയമനം സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
നവംബറിലാണ് റഹീല്‍ ശരീഫ് പാക് സൈനിക മേധാവി സ്ഥാനമൊഴിഞ്ഞത്. ജനറല്‍ ഖമര്‍ ജാവേദ് ബജ്വ അദ്ദേഹത്തിന്‍െറ പിന്‍ഗാമിയായി ചുമതലയേല്‍ക്കുകയും ചെയ്തു. 2015 ഡിസംബറിലാണ് ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരസംഘങ്ങള്‍ക്കെതിരെ പോരാടാനായി സൗദി ഭീകരവിരുദ്ധ സഖ്യം രൂപവത്കരിച്ചത്. 39 രാഷ്ട്രങ്ങള്‍ സഖ്യത്തില്‍ ചേര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.