ടോക്യോ: ‘സുനാമിയുടെ മുന്നറിയിപ്പുകാരൻ’ എന്ന വിളിപ്പേരുള്ള അപൂർവ ഇനം മത്സ്യങ്ങൾ ജപ്പാനിൽ വലയിലായി. ജപ്പാൻ ദ്വീപായ ഒകിനാവയിലാണ് മത്സ്യബന്ധനത്തിനിടെ മീനിനെ ലഭി ച്ചത്. നാലു മീറ്ററോളം നീളമുള്ള മീനിന് പാമ്പിനോട് സാദൃശ്യമുണ്ട്. ജനുവരി അവസാനവാരം പിടികൂടിയെങ്കിലും വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലെത്തുന്നത് ഇപ്പോഴാണ്.
‘റുയുഗു നോ സുകായി’ എന്നാണ് ജപ്പാനിൽ മീനിെൻറ പേര്. സാധാരണ നിലയിൽ സമുദ്രത്തിെൻറ 1000 മീറ്റർ വരെ ആഴങ്ങളിലാണ് സഞ്ചാരം. സമുദ്രത്തിനടിയിലുണ്ടാവുന്ന ഭൂകമ്പങ്ങളുടെ തരംഗങ്ങൾ ഇവ നേരത്തെ അറിയുമെത്ര. സുനാമിക്ക് സാധ്യതയുണ്ടെങ്കിൽ തീരങ്ങളിലേക്ക് അടുക്കും. 2011ൽ ജപ്പാനെ പിടിച്ചുകുലുക്കിയ സുനാമിക്കു മുന്നെ കടലോരങ്ങളിൽ ഇത്തരം മീനിനെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.