യാംഗോൻ: മ്യാന്മറിൽ റോഹിങ്ക്യൻ കൂട്ടക്കൊലയെ കുറിച്ച് അന്വേഷണം നടത്തവെ കുറ്റംചുമത് തപ്പെട്ട് ഏഴുവർഷം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടു റോയിേട്ടഴ്സ് മാധ്യമപ്രവർത്തകരെ മോചിപ്പിച്ചു. വാ ലോണ്‍ (32), കയ്വാവ് സോ (28) എന്നിവരാണ് മോചിക്കപ്പെട്ടത്. പ്രസിഡൻറ് മാപ്പുനൽകിയതിനെ തുടർന ്നാണ് ഇവർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
500ലേറെ ദിവസത്തെ തടവു ജീവിതത്തിന് ശേഷമാണ് വാ ലോണും കയ്വാ വ് സോയും പുറത്തിറങ്ങുന്നത്. നിയമവിരുദ്ധമായി ഒൗദ്യോഗിക രേഖകൾ കൈവശംവെച്ചെന്നാരോപിച്ചാണ് ഇവരെ മ്യാൻമർ ശിക്ഷിച്ചത്. 2018 സെപ്തംബറിൽ മാധ്യമപ്രവർത്തകർക്ക് ഏഴു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇവർ യാംഗോനിലെ ഇൻസെയിൻ ജയിലിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ മാസമാണ് പ്രസിഡൻറ് വിൻ മ്യൻറ് ആയിരത്തോളം തടവുകാർക്ക് പൊതുമാപ്പ് നൽകിയത്്. ഏപ്രിൽ 17 ന് രാജ്യം പരമ്പരാഗത രീതിയിലുള്ള പുതുവത്സരദിനം ആഘോഷിക്കുന്നതിെൻറ ഭാഗമായാണ് മാപ്പ് പ്രഖ്യാപിച്ചത്.
രാഖൈൻ പ്രവിശ്യയിലെ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കു നേരെയുണ്ടായ സൈനിക അതിക്രമങ്ങൾ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 12നാണ് മ്യാന്മർ പൗരന്മാരായ മാധ്യമപ്രവർത്തകരെ അറസ്റ്റ്ചെയ്തത്.
10 റോഹിങ്ക്യൻ യുവാക്കളെ സൈന്യം കൊലപ്പെടുത്തിയ സംഭവമാണ് ഇവർ പുറത്തുകൊണ്ടുവന്നത്. റിപ്പോർട്ടർമാർക്ക് ശിക്ഷ വിധിച്ചതിനെതിരെ ലോകവ്യാപകമായുള്ള മനുഷ്യാവകാശ സംഘടനകൾ മ്യാൻമറിനെതിരെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.