ജറൂസലം: ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സയിൽനിന്ന് ഇസ്രായേൽ തലസ്ഥാനമായ തെൽഅവ ീവിലേക്ക് റോക്കറ്റ്. നഗരത്തിന് വടക്കുകിഴക്ക് കഫ്ർ സാബ മേഖലയിലെ വീടിന് മുകളി ൽ റോക്കറ്റ് വീണ് ഏഴുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. ഇതിന ു പിന്നാലെ അമേരിക്കൻ പര്യടനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രാ ജ്യത്തേക്ക് മടങ്ങി. ഏതാണ്ട് അഞ്ചുവർഷത്തിനു ശേഷമാണ് മധ്യ ഇസ്രായേലിലെ ജനവാസ മേഖലകൾക്ക് ഭീഷണിയായി ഗസ്സയിൽനിന്ന് റോക്കറ്റ് എത്തുന്നത്. രണ്ടാഴ്ച മുമ്പും ആക്രമണമുണ്ടായെങ്കിലും നാശനഷ്ടമുണ്ടായിരുന്നില്ല. ഇടക്കിടെ ഗസ്സയിൽനിന്ന് തൊടുക്കുന്ന ശേഷി കുറഞ്ഞ റോക്കറ്റുകൾ ഇസ്രായേൽ മിസൈൽ പ്രതിരോധ സംവിധാനം അനായാസം അടിച്ചിടുകയാണ് പതിവ്.
തിങ്കളാഴ്ചയിലെ ആക്രമണത്തിൽ രണ്ടു വനിതകളും രണ്ടു കുട്ടികളും ഉൾപ്പെടെ ഏഴുപേർക്കാണ് പരിക്കേറ്റത്. ഹമാസാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രായേൽ സൈനിക വക്താവ് ആരോപിച്ചു. ഇതുവരെ ആരും ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. വാഷിങ്ടണിലുള്ള നെതന്യാഹു, സൈനിക മേധാവികളുമായി അടിയന്തര ആശയവിനിമയം നടത്തി. ഇസ്രായേലിനു നേരെ ക്രിമിനൽ ആക്രമണം നടന്നിരിക്കുകയാണെന്നും അതിശക്തമായി തിരിച്ചടിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പിനെ നേരിടുന്ന നെതന്യാഹുവിന് മേൽ തിരിച്ചടിക്കാൻ കനത്ത സമ്മർദമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ ഇസ്രായേലിനും ഗസ്സക്കും ഇടയിലുള്ള ഇറെസ്, കെരീം ഷലോം അതിർത്തി കവാടങ്ങൾ അടച്ചു. ഗസ്സയിലെ മത്സ്യത്തൊഴിലാളികൾക്ക് കടലിലേക്ക് പോകാനുള്ള ദൂരപരിധി വെട്ടിക്കുറച്ചു. ആസന്നമായ സൈനിക നടപടിയുടെ സൂചനയെന്നോണം തെക്കൻ ഗസ്സ മേഖലക്ക് സമീപം രണ്ട് ബ്രിഗേഡ് കരസേനയെ വിന്യസിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. സൈനിക റിസർവുകളെ സർവിസിലേക്ക് വിളിക്കുകയും ചെയ്തു.
രണ്ടാഴ്ചക്കു മുമ്പും തെൽഅവീവ് തുറമുഖത്തിന് സമീപത്തേക്ക് രണ്ട് റോക്കറ്റുകൾ ഗസ്സയിൽനിന്ന് തൊടുത്തിരുന്നു. സംഭവത്തിൽ നാശനഷ്ടമൊന്നും ഉണ്ടായില്ലെങ്കിലും ഗസ്സയിലെ നൂറിലേറെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ ബോംബിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.