മനില: സുന്ദരികളായ സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാവുമെന്ന് ഫിലി പ്പീൻസ് പ്രസിഡൻറ് റൊഡ്രിഗോ ദുേതർതെ. ജന്മനഗരമായ ഡാവോയിൽ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ദുേതർതെയുടെ വിവാദ പ്രസ്താവന. ഡാവോ മേയറായിരുന്നു മുമ്പ് ദുേതർതെ.
‘‘ആരെങ്കിലും തങ്ങളെ പീഡനത്തിന് ഇരയാക്കൂ എന്ന് അപേക്ഷിക്കുമോ? അതിന് സ്ത്രീകള്‍ സമ്മതിക്കുമോ? ആദ്യ ശ്രമത്തില്‍തന്നെ ആരും വഴങ്ങിക്കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങള്‍ സംഭവിക്കുന്നത്’’ -ദുേതർതെ പറയുന്നു.
പ്രസ്താവനക്കെതിരെ രാജ്യെത്ത വനിത പ്രസ്ഥാനങ്ങൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. തുടർന്ന് തമാശയാണെന്നു പറഞ്ഞ് അദ്ദേഹം മലക്കം മറിഞ്ഞു. സ്ത്രീകൾക്കെതിരെ മുമ്പും വിവാദപ്രസ്താവനകളിറക്കിയിരുന്നു പ്രസിഡൻറ്.
ജോലിയുടെ ഭാഗമായി സൈനികന് മൂന്നു സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് അംഗീകരിക്കും എന്നായിരുന്നു മുമ്പ് പ്രതികരണം. മകൾ ബലാത്സംഗം ചെയ്യപ്പെട്ടാൽ അവളെ നാടകനടിയെന്നു വിളിക്കുമെന്നും ഒരിക്കൽ പറയുകയുണ്ടായി. നിലപാട് തിരുത്താൻ തയ്യാറല്ലെന്നാണ് ദുതർതേയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.