കോക്സസ് ബസാർ: ബംഗ്ലാദേശിലെ ക്യാമ്പിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളെ ബംഗാൾ ഉ ൾക്കടലിെൻറ തീരത്തെ ചെറുദ്വീപിലേക്ക് മാറ്റാൻ തീരുമാനമായി. വെള്ളപ്പൊക്ക ഭീഷണിയ ുള്ള ദ്വീപാണിത്. ഇതവഗണിച്ചാണ് ഒരുലക്ഷം അഭയാർഥികളെ ഇവിടേക്ക് മാറ്റുന്നത്.
ബം ഗ്ലാദേശ് അതിർത്തിയിലെ ക്യാമ്പുകളിൽ 10 ലക്ഷത്തോളം അഭയാർഥികളാണ് തിങ്ങിപ്പാർക്കുന്നത്. ആളുകളുടെ ബാഹുല്യം മൂലമാണ് കുറച്ചുപേരെ മറ്റിടങ്ങളിലേക്ക് മാറ്റാൻ ബംഗ്ലാദേശ് സർക്കാർ തീരുമാനിച്ചത്.
2017ലെ സൈനിക അടിച്ചമർത്തലിനെ തുടർന്ന് എട്ടുലക്ഷത്തോളം റോഹിങ്ക്യകളാണ് മ്യാന്മറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇവരിൽ 7000 അഭയാർഥികൾ ബശാൻ ചാർ എന്നറിയപ്പെടുന്ന ദ്വീപിലേക്ക് പുനരധിവാസത്തിന് സമ്മതം അറിയിച്ചതായി ബംഗ്ലാദേശ് അഭയാർഥി മന്ത്രി മഹ്ബൂബ് ആലം പറഞ്ഞു.
ഡിസംബറോടെ ദിനേന 500 അഭയാർഥികൾ എന്ന നിലക്ക് ഇവരെ ദ്വീപിലേക്ക് മാറ്റാനാണ് സർക്കാറിെൻറ പദ്ധതി. 20 കൊല്ലം മുമ്പ് കടലിൽ രൂപംകൊണ്ട ദ്വീപാണിത്. മൺസൂൺ കാലയളവിൽ ഇവിടെ ചുഴലിക്കാറ്റ് ഭീഷണിയുമുണ്ട്. അതിനാൽ റോഹിങ്ക്യകളുടെ പുനരധിവാസത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.