യാംഗോൻ: രാഖൈനിലെ റോഹിങ്ക്യൻ കൂട്ടക്കുരുതിയെ കുറിച്ച് അന്വേഷണം നടത്തിയതിന് ഏ ഴുവർഷം തടവിന് ശിക്ഷിച്ചതിനെതിരെ റോയിേട്ടഴ്സ് ലേഖകർ നൽകിയ ഹരജി മ്യാന്മർ കേ ാടതി തള്ളി. ഇതോടെ ജയിലിൽനിന്ന് മോചനമുണ്ടാകുമെന്ന മാധ്യമപ്രവർത്തകരുടെ കുടും ബത്തിെൻറയും സുഹൃത്തുക്കളുടെയും പ്രതീക്ഷ അസ്ഥാനത്തായി.
2017 ഡിസംബറിലാണ് റോയിേട്ടഴ്സ് വാർത്ത ഏജൻസിയുടെ ലേഖകരായ വ ലോൺ (32), ക്യോ സോ (28) എന്നിവരെ യാംഗോനിൽവെച്ച് അറസ്റ്റ് ചെയ്തത്. സർക്കാർ രഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റം ചുമത്തി പിന്നീട് ജയിലിലടക്കുകയും ചെയ്തു.
രാഖൈൻ മേഖലയിൽ സുരക്ഷയുടെ ഭാഗമായുള്ള സൈനിക നീക്കത്തെയാണ് റോയിേട്ടഴ്സ് ലേഖകർ തെറ്റായി റിപ്പോർട്ട് ചെയ്തതെന്ന് പ്രോസിക്യൂഷൻ അഭിഭാഷകർ ചൂണ്ടിക്കാട്ടി. അതോടെ ശിക്ഷ റദ്ദാക്കണമെന്ന മാധ്യമപ്രവർത്തകരുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു.
യഥാർഥത്തിൽ രാഖൈൻ മേഖലയിൽ സുരക്ഷയുടെ പേരിൽ നടക്കുന്ന റോഹിങ്ക്യൻ വംശഹത്യയുടെ വിവരങ്ങൾ പുറത്തുവിടുകയാണ് ലേഖകർ ചെയ്തത്. 13 മാസമായി തടവുശിക്ഷ അനുഭവിക്കുകയാണ് ഇരുവരും. ഇവരെ മോചിപ്പിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.