മോസ്കോ: സിറിയയിൽ റഷ്യൻ വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. സിറിയയിലെ ഹിമീമീം വ്യോമതാവളത്തിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
സാേങ്കതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിമാനത്തിനു നേരെ വെടിവെപ്പോ ആക്രമണമോ ഉണ്ടായിട്ടില്ല. അപകടകാരണം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കമീഷനെ നിയമിച്ചിട്ടുണ്ട്.
സിറിയയിൽ സർക്കാർ സേനയെ സഹായിക്കുന്ന റഷ്യയുടെ പ്രധാന സൈനിക താവളമാണ് ഹിമീമീം വ്യോമതാവളം. പ്രസിഡൻറ് ബശ്ശാർ അൽ അസദിെൻറ സേനയെ സഹായിക്കാൻ 2015 മുതലാണ് റഷ്യൻ സൈന്യം സിറിയയിലെത്തിയത്. പ്രധാനമായും വ്യോമാക്രമണങ്ങളാണ് റഷ്യ സിറിയയിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.