ടോക്യോ: ജപ്പാനിൽ സ്ത്രീകൾക്ക് വിലക്കുള്ള ദ്വീപായ ഒകിനോഷിമക്ക് യുനെസ്കോ പൈതൃക പദവി. കടലിലിറങ്ങും മുമ്പ് പുരുഷന്മാർ വിവസ്ത്രരാകണമെന്ന് നിബന്ധനയുള്ള ഒകിനോഷിമ ജപ്പാെൻറ തെക്കു പടിഞ്ഞാറൻ മേഖലയിലെ ക്യൂഷു ദ്വീപിനും കൊറിയൻ ഉപദ്വീപിനുമിടയിലെ കൊച്ചുതുരുത്താണ്.
കടലിൽ പോകുന്നവർ സുരക്ഷക്കായി പ്രത്യേക പ്രാർഥന നടത്താറുള്ള ഇവിടെ മറ്റു രാജ്യത്തുനിന്നുള്ളവരും എത്തിയിരുന്നതിനാൽ നാലാം നൂറ്റാണ്ടു മുതൽ കൊറിയ, ചൈന തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള സൗഹൃദത്തിലെ പ്രധാന കണ്ണിയായും വർത്തിച്ചു. മൂന്നു പവിഴപ്പുറ്റുകളും നാല് അനുബന്ധ സ്ഥലങ്ങളുമാണ് 700 ചതുരശ്ര മീറ്റർ മാത്രം വിസ്തൃതിയുള്ള ഒകിനോഷിമയിലുള്ളത്. വർഷത്തിലൊരിക്കൽ 200 പേർക്കാണ് ഇവിടെ പ്രവേശനം, മേയ് 27ന്.
പാപങ്ങൾ കഴുകിക്കളയാനാണ് വിവസ്ത്രരായി ഇവിടെ കുളിക്കാനിറങ്ങുന്നത്. ഒാർമക്കായി ഇവിടെനിന്ന് കല്ലുകൾ, പുൽക്കൊടികൾ തുടങ്ങി ഒന്നും സന്ദർശകർ കൊണ്ടുപോകരുത്. ഷിേൻറാ വിശ്വാസപ്രകാരമുള്ള ആചാരങ്ങളാണ് ദ്വീപിലെത്തുന്നവർ പാലിക്കേണ്ടത്. വിലപിടിപ്പുള്ള നിരവധി പൈതൃക വസ്തുക്കളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. സ്ത്രീകൾക്കുകൂടി പ്രവേശനം ആവശ്യപ്പെട്ട് ടൂറിസം കമ്പനികൾ രംഗത്തുണ്ടെങ്കിലും നിലവിലെ വിലക്ക് തുടരുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.