സോൾ: ദക്ഷിണ കൊറിയൻ പ്രസിഡൻറിെൻറ പുറത്താകലിലേക്ക് നയിച്ച അഴിമതിക്കേസിൽ സാംസങ് മേധാവി ലീ ജെ യോങ്ങിന് 12 വർഷം ജയിൽശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ. അഴിമതിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ലീയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂട്ടർമാർ പരമാവധി ശിക്ഷ നൽകണമെന്ന് വാദിച്ചത്. എന്നാൽ, താൻ തെറ്റുകാരനല്ലെന്ന് വാദംകേൾക്കലിെൻറ അവസാന ദിനമായ തിങ്കളാഴ്ചയും യോങ് കോടതിയിൽ ആവർത്തിച്ചു.
മുൻ ദക്ഷിണ കൊറിയൻ പ്രസിഡൻറ് പാർക് ഗ്യൂൻ െഹെയുടെ സഹായിക്ക് കോടിക്കണക്കിന് ഡോളർ കൈക്കൂലി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.
പ്രസിഡൻറിെന സ്വാധീനിച്ച് വ്യക്തിപരമായ നേട്ടത്തിന് ശ്രമിച്ചെന്നാണ് ലീക്കും കമ്പനിയുടെ നാല് എക്സിക്യൂട്ടിവ് ഒാഫിസർമാർക്കും എതിരായ കേസ്. സംഭവം വിവാദമായതിനെ തുടർന്ന് പ്രസിഡൻറിന് സ്ഥാനം തെറിച്ചിരുന്നു. സാംസങ് ഇലക്േട്രാണിക്സ് വൈസ് ചെയർമാനായ ലീയുടെ മൂന്ന് സഹായികൾക്കും ഏഴു മുതൽ 10 വർഷം വരെ തടവുശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ്ങിെൻറ ഉടമയും ചെയർമാനും ലീയുടെ പിതാവാണ്. എന്നാൽ, 2014ൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ കമ്പനിയുടെ നിയന്ത്രണം ലീയുടെ കൈകളിലാണ്. കേസിൽ ഇൗ മാസം അവസാനത്തോടെ വിധി വരുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.