കാഠ്മണ്ഡു: 24ാം തവണയും എവറസ്റ്റ് കൊടുമുടി കയറി നേപ്പാൾ സ്വദേശി കാമി റിത ഷേർപ (50) സ് വന്തം റെക്കോഡ് തിരുത്തി. ഇദ്ദേഹം പർവതാരോഹകരുടെ വഴികാട്ടിയാണ്. ചൊവ്വാഴ്ചയാണ് റിത ഷേർപ ഇന്ത്യൻ പൊലീസിലെ പർവതാരോഹക സംഘത്തിന് വഴികാട്ടിയായി വീണ്ടും എവറസ് റ്റിെൻറ ഉച്ചിയിലെത്തിയത്.
ഒരാഴ്ചക്കുള്ളിലാണ് സ്വന്തം റെക്കോഡ് കാമി റിത ഷേർപ തിരുത്തുന്നത്. മേയ് 15ന് ഒരു ഇന്ത്യൻ സംഘത്തിനൊപ്പം ഇദ്ദേഹം 8848 മീറ്റർ ഉയരമുള്ള പർവതത്തിലെത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇവരുടെ സംഘം നേപ്പാൾ ഭാഗത്തെ നാലാം നമ്പർ ക്യാമ്പിൽനിന്ന് െകാടുമുടിയിലേക്ക് നീങ്ങിയത്. രാവിെല 6.38ന് മുകളിലെത്തി.8000 മീറ്ററിലധികം ഉയരത്തിലുള്ള കെ-ടു, ചൊ-ഒയു, ലോസെ, അന്നപൂർണ തുടങ്ങിയ ഇടങ്ങളിലെല്ലാം റിത ഷേർപ ഇതിനകം കാലുകുത്തിയിട്ടുണ്ട്. കൊടുമുടി ചവിട്ടിയ ശേഷം സംഘം സുരക്ഷിതമായി താഴ്വരയിൽ എത്തിയതായി അധികൃതർ അറിയിച്ചു.
25 തവണയെങ്കിലും എവറസ്റ്റിെൻറ മുകളിലെത്തണം എന്നതാണ് തെൻറ ആഗ്രഹമെന്ന് റിത ഷേർപ പറഞ്ഞു. 1994 മുതൽ ഇദ്ദേഹം പർവതാരോഹകനാണ്.
1953ൽ എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെയും എവറസ്റ്റ് കീഴടക്കിയ ശേഷം 4400ലധികം പേർ കൊടുമുടിയുടെ മുകളിൽ എത്തിയിട്ടുണ്ടെന്നാണ് നേപ്പാൾ ടൂറിസം വിഭാഗത്തിെൻറ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.