പേള്‍ ഹാര്‍ബര്‍ ആക്രമണത്തില്‍ ഷിന്‍സോ ആബെയുടെ ഖേദപ്രകടനം

ഹോനോലുലു (ഹവായ്): രണ്ടാം ലോകയുദ്ധത്തിനിടെ, അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ ആക്രമിച്ച സംഭവത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഖേദപ്രകടനം. ‘ഒരിക്കലും തീരാത്തതും ആത്മാര്‍ഥവുമായ അനുശോചനം’ രേഖപ്പെടുത്തുന്നുവെന്നാണ് കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമക്കൊപ്പം ഇവിടം സന്ദര്‍ശിച്ച അദ്ദേഹം പറഞ്ഞത്.

ഹിരോഷിമ-നാഗസാക്കി സംഭവങ്ങള്‍ക്ക് വഴിവെച്ച പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്‍െറ 75ാം വാര്‍ഷികത്തിലാണ് ജപ്പാന്‍ പ്രധാനമന്ത്രി ഇവിടെയത്തെിയത്. രണ്ടാം ലോകയുദ്ധത്തോടെ തകര്‍ന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഷിന്‍സോ ആബെയുടെ സന്ദര്‍ശനം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പേള്‍ ഹാര്‍ബറില്‍ കൊല്ലപ്പെട്ടവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ഇനിയൊരിക്കലും യുദ്ധഭീകരത തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ളെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ലോകയുദ്ധാനന്തരമുള്ള ജപ്പാന്‍െറ പാത സമാധാനത്തിന്‍േറതാണ്. അത് തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങള്‍ക്കും യുദ്ധമേല്‍പിച്ച മുറിവുകള്‍ ഉണക്കുന്നതാകട്ടെ പുതിയ സഖ്യമെന്ന് തുടര്‍ന്ന് സംസാരിച്ച ഒബാമ പറഞ്ഞു.
ഇതാദ്യമായാണ് ജപ്പാന്‍ പ്രധാനമന്ത്രി പേള്‍ ഹാര്‍ബര്‍ ആക്രമണ സ്മാരകം സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ മേയില്‍ ബറാക് ഒബാമ ഇതുപോലെ ജപ്പാനിലെ ഹിരോഷിമ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഹിരോഷിമ ആക്രമണത്തില്‍ ഖേദപ്രകടനം നടത്താന്‍ അദ്ദേഹം തയാറായിരുന്നില്ല.

 

Tags:    
News Summary - shinzo abe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.