മൂസില്‍ യുദ്ധ മുന്നണിയിലേക്ക് ശിയാ മിലിഷ്യകളും

ബഗ്ദാദ്: മൂസില്‍ ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കാന്‍ പോരാട്ടം കനക്കവെ, പോപുലര്‍ മൊബിലൈസേഷന്‍ യൂനിറ്റ് എന്നറിയപ്പെടുന്ന ശിയാ മിലിഷ്യകളും യുദ്ധമുന്നണിലേക്ക്. കാര്യമായ ചുമതലകളൊന്നും നേരത്തെ ഇവരെ ഏല്‍പിച്ചിരുന്നില്ല. മൂസിലിന്‍െറ പടിഞ്ഞാറന്‍ മേഖലയിലാണ് ഇവര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സിറിയയെയും മൂസിലിനെയും ബന്ധിപ്പിക്കുന്ന തല്‍ അഫാറിലെ പാത മിലിഷ്യകള്‍ റദ്ദാക്കി.

ശിയാ ഭൂരിപക്ഷമുള്ള മേഖലയാണ് തല്‍ അഫാര്‍. സുന്നി ഗോത്രവിഭാഗങ്ങള്‍, കുര്‍ദ് പെഷ്മര്‍ഗകള്‍, ഫെഡറല്‍ പൊലീസ് എന്നിവരാണ് യു.എസ് സഖ്യകക്ഷിയെ കൂടാതെ മൂസിലില്‍ ഇറാഖി സൈന്യത്തിന് പിന്തുണയുമായി പൊരുതുന്നത്. തെക്കന്‍ മൂസിലിലെ ശുറാ നഗരം പിടിച്ചെടുക്കാനുള്ള അവസാനവട്ട പോരാട്ടത്തിലാണ് സൈന്യം. അതിനിടെ, മധ്യ ഇറാഖിലെ റമാദിയില്‍ ഐ.എസിന്‍െറ ആക്രമണശ്രമം തകര്‍ത്തതായി ഇറാഖി സൈന്യം അവകാശപ്പെട്ടു.

മൂസിലില്‍നിന്ന് സൈന്യത്തിന്‍െറ ശ്രദ്ധതിരിക്കാന്‍ ഐ.എസ് ഭീകരര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുകയാണ്.
ഈ വര്‍ഷാദ്യമാണ് സൈന്യം ഐ.എസില്‍നിന്ന് റമാദി തിരിച്ചുപിടിച്ചത്.

 

Tags:    
News Summary - shiya militia to mosule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.