ഇസ്ലാമാബാദ്: മുൻ പാക് ക്രിക്കറ്റ് താരവും പാകിസ്താൻ തെഹരീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാെൻറ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു പെങ്കടുക്കും.
ആഗസ്ത്18നാണ് സത്യപ്രതിജ്ഞ. ഇംറാൻ ഖാൻ ഫോണിൽ വിളിച്ച് വ്യക്തിപരമായി ക്ഷണിച്ചതോടെയാണ് ചടങ്ങിൽ പെങ്കടുക്കാമെന്ന് സിദ്ദു തീരുമാനിച്ചത്. സത്യപ്രതിജ്ഞാചടങ്ങിൽ പെങ്കടുക്കാനുള്ള തെൻറ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേയും പഞ്ചാബ് മുഖ്യമന്ത്രിയുടെ ഒാഫീസിനേയും സിദ്ദു അറിയിച്ചിട്ടുണ്ട്. ഇംറാൻ ഖാൻ തെൻറ മറ്റ് സുഹൃത്തുക്കളായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽദേവ്, മുൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ എന്നിവരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതേസമയം, തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷണം ലഭിച്ചാൽ സർക്കാറിെൻറ അനുമതിയോടെ ചടങ്ങിൽ പെങ്കടുക്കുമെന്നും കപിൽദേവ് വ്യക്തമാക്കി. ഗവാസ്കർ ഇക്കാര്യത്തിൽ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ചടങ്ങിലേക്കുള്ള അതിഥികളുടെ പട്ടികയിൽ നേരത്തെ ബോളിവുഡ് താരം ആമിർഖാൻ ഇടം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.