സോൾ: വ്യോമാതിർത്തി ലംഘിച്ച റഷ്യൻ സൈനിക വിമാനങ്ങൾക്കു നേരെ മുന്നറിയിപ്പ് വെടിയു തിർത്തതായി ദക്ഷിണ കൊറിയ. ഇരു രാജ്യങ്ങൾക്കുമിടയിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. ചൊവ്വാഴ്ച മൂന്നു റഷ്യൻ വിമാനങ്ങളാണ് ദ. കൊറിയയുടെ കിഴക്കൻ കടൽത്തീരത്തെ വ്യോ മ പ്രതിരോധ ജലപാത ലംഘിച്ചത്. ഇതിലൊരു വിമാനം രാജ്യാതിർത്തി ലംഘിച്ചതായും ദ. കൊറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സംഭവമുണ്ടായ ഉടൻ തങ്ങളുടെ ഫൈറ്റർ ജെറ്റുകൾ മുന്നറിയിപ്പ് വെടിയുതിർത്തതായും അധികൃതർ പറഞ്ഞു. ഇതിലൊരു വിമാനം പിന്നീട് തിരിച്ചെത്തി വീണ്ടും അതിർത്തി ലംഘിച്ചു. തുടർന്ന് തങ്ങളുടെ ഫൈറ്റർ ജെറ്റുകൾ വീണ്ടും വെടിയുതിർത്തതായി ദ. കൊറിയൻ അധികൃതർ അറിയിച്ചു.
അതേസമയം, ദ. കെറിയയുടെ ആരോപണം റഷ്യ നിഷേധിച്ചു. തങ്ങളുടെ വിമാനങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്നും ദ. കെറിയൻ വിമാനങ്ങൾ മുന്നറിയിപ്പ് വെടിയുതിർത്തെന്ന അവകാശവാദം തെറ്റാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കൊറിയൻ അതിർത്തി സമീപം നിഷ്പക്ഷ മേഖലയിലൂടെ സഞ്ചരിച്ച തങ്ങളുടെ വിമാനങ്ങൾക്ക് സമീപം കൊറിയൻ വിമാനങ്ങളെത്തിയിരുന്നു. ഇത് തീർത്തും നിലവാരം കുറഞ്ഞ തന്ത്രമാണ്. കൊറിയൻ വിമാനങ്ങൾ ഭീഷണിയായി തങ്ങളുടെ പൈലറ്റുമാർക്ക് തോന്നിയിരുന്നെങ്കിൽ അവർ തിരിച്ചടിക്കുമായിരുന്നെന്നും റഷ്യൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.