സോൾ: വ്യാഴാഴ്ച ദക്ഷിണ കൊറിയയിലെ അഞ്ചുലക്ഷത്തിലേറെ വിദ്യാർഥികൾ എഴുതിയ സർവകലാശാല പ്രവേശന പരീക്ഷ സുഗമമാവാൻ ഏർപ്പെടുത്തിയ ഒരുക്കങ്ങൾ കേട്ടാൽ അത്ഭുതപ്പെടും. സർക്കാർ ഒാഫിസുകൾ, വ്യാപാരസ്ഥാപനങ്ങൾ, ഒാഹരി വിപണി എന്നിവയുടെ പ്രവർത്തനം സാധാരണയിൽനിന്ന് ഒരു മണിക്കൂർ വൈകിച്ചു.
ഗതാഗതക്കുരുക്കിൽ പെടുന്നവരെ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കാൻ പൊലീസ് കാറുകളും മോേട്ടാർ ബൈക്കുകളും തയാറാക്കി. മാത്രമല്ല 25മിനിറ്റ് നേരം രാജ്യത്തുനിന്ന് ഒരു വിമാനവും പറന്നുയരേണ്ടതില്ലെന്നുവരെ തീരുമാനിച്ചു.
ദക്ഷിണകൊറിയയിലെ വിദ്യാർഥികളുടെ തുടർപഠനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന പരീക്ഷയായതിനാലാണ് ഇത്രയും നിയന്ത്രണങ്ങൾ സർക്കാർ ഒരുക്കിയത്. വർഷംനീണ്ട പഠനത്തിലൂടെയാണ് ഒാരോരുത്തരും പരീക്ഷയെഴുതാനെത്തുന്നത്.
പരീക്ഷ നഷ്ടപ്പെടുന്നത് ഒരു വിദ്യാർഥിയെ സംബന്ധിച്ച് കനത്ത ആഘാതമാകും. ഇതെല്ലാം പരിഗണിച്ചാണ് രാജ്യം മറ്റെല്ലാം മാറ്റിവെച്ച് പരീക്ഷാർഥികൾക്കുവേണ്ടി മാറിനിന്നത്. രാവിലെ വിദ്യാർഥികൾക്ക് ആശംസയറിയിച്ച് പ്രസിഡൻറ് മൂൺ ജെ ഇൻ ഫേസ്ബുക്കിൽ കുറിപ്പെഴുതുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.