യു.എസ്​-ദക്ഷിണകൊറിയ സംയുക്​ത സൈനികാഭ്യാസം നിർത്തുന്നു

വാഷിങ്​ടൺ: യു.എസ്​-ദക്ഷിണകൊറിയ സംയുക്​ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നു. ഉത്തരകൊറിയയെ സമ്പൂർണ്ണ ആണവായുധ നിരായുധീകരണത്തിന്​ പ്രേരിപ്പിക്കുന്നതി​​​െൻറ ഭാഗമായാണ്​ നടപടി. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇടപ്പെടലാണ്​ പുതിയ തീരുമാനത്തിലേക്ക്​ നയിച്ചതെന്നാണ്​ സൂചന.

യു.എസ്​ പ്രതിരോധ സെക്രട്ടറി പാട്രിക്​ ഷാൻഹാൻ ദക്ഷിണകൊറിയ പ്രതിരോധ മന്ത്രി ജിയോങ്​ കിയോങ്​ ഡുവുമായി നടത്തിയ ചർച്ചക്കൊടുവിലാണ്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായത്​. മേഖലയിലെ പ്രശ്​നങ്ങൾ പരിഹരിക്കുന്നതി​​​െൻറ ഭാഗമായാണ്​ നടപടിയെന്ന്​ അമേരിക്ക പ്രതികരിച്ചു. സംയുക്​ത സൈനികാഭ്യാസം നിർത്തുന്നത്​ ശാശ്വത സമാധാനം കൊറിയൻ മേഖലയിൽ കൊണ്ടു വരുന്നതിന്​ സഹായിക്കുമെന്ന്​ ദക്ഷിണകൊറിയയും വ്യക്​തമാക്കി.

നേരത്തെ, യു.എസ്​-ദക്ഷിണകൊറിയ സംയുക്​ത സൈനികാഭ്യാസത്തിനെതിരെ ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. സമാധാന ചർച്ചകൾ നടക്കുന്നതിനിടെ അമേരിക്കൻ സഹായ​ത്തോടെ നടക്കുന്ന സൈനികാഭ്യാസം ശരിയല്ലെന്നായിരുന്നു ഉത്തരകൊറിയയുടെ നിലപാട്​.

Tags:    
News Summary - South Korea, U.S. to End Biggest Joint Military Exercises-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.