സിയോൾ: ഉത്തര കൊറിയയുടെ യുദ്ധഭീതി നിലനിൽകെ ദക്ഷിണ കൊറിയയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മിതവാദിയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ മൂണ്‍ ജെ ഇന്‍, പീപ്പിള്‍സ് പാര്‍ട്ടിയുടെ ആന്‍ ചോ സൂ, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഹോങ് ജൂണ്‍ പോ എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇതിൽ മൂണ്‍ ജെ ഇൻ വിജയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വൈകീട്ട് പത്തു മണിയോടെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
ഇരു കൊറിയകളും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്ക ഇടപെടുന്നതിനെ അനുകൂലിക്കുന്ന വ്യക്തിയാണ് ആന്‍ ചോ സൂ. എന്നാൽ, ഉത്തര കൊറിയയോട് അനുഭാവം പുലര്‍ത്തുന്ന മൂണ്‍ ജെ ഇനോട് യു,എസിന് താൽപര്യമില്ല. ഉത്തര കൊറിയയിൽ നിന്ന് നേരിടുന്ന ആക്രമണ ഭീഷണിയും യു.എസിന്‍റെ മിസൈൽ പ്രതിരോധ സംവിധാനം വിന്യസിക്കലും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളാണ്.
അഴിമതി കേസില്‍ ഉൾപ്പെട്ട ദക്ഷിണ കൊറിയയുടെ ആദ്യ വനിത പ്രസിഡന്‍റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ച് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദക്ഷിണ കൊറിയയിൽ പുതിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാര്‍ക് ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവും ആരോപിച്ചായിരുന്നു നടപടി.
അതേസമയം, ദക്ഷിണ കൊറിയൻ തെരഞ്ഞെടുപ്പിനെ കിം ജോങ് ഉന്നിന്‍റെ നേതൃത്വത്തിലുള്ള ഉത്തര കൊറിയ സൂക്ഷ്മമായാണ് വീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.