സോൾ: അഴിമതിക്കേസിൽ കുറ്റക്കാരിെയന്ന് കണ്ടെത്തിയ ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറ് പാർക് ഗ്യൂൻ ൈഹക്ക് 24 വർഷം തടവ്.17 മില്യൺ ഡോളർ പിഴയടക്കാനും കോടതി വിധിച്ചു.
തെൻറ ബാല്യകാല സുഹൃത്ത് ചോയ് സൂൻ സിലിനെ സഹായിക്കാൻ അധികാരം ദുർവിനിയോഗം ചെയ്തുവെന്നാണ് പാർക്കിനെതിരായ കുറ്റം. എന്നാൽ ആരോപണങ്ങൾ അവർ നിഷേധിച്ചു. വിധി കേൾക്കാനായി അവർ കോടതിയിലെത്തിയതുമില്ല. കേസിന് ജനശ്രദ്ധ ലഭിക്കുന്നതിനായി പാർക്കിനെതിരായ കോടതി നടപടികൾ അധികൃതർ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
മുൻ ഏകാധിപതി പാർക് ചുങ് ഹീയുടെ മകളായ ഇൗ 66 കാരിയെ 2017 മാർച്ചിലാണ് അധികാരത്തിൽനിന്ന് പുറത്താക്കിയത്. സാംസങ്, ലോെട്ട, എസ്.കെ എന്നീ കുത്തക കമ്പനികളിൽനിന്ന് 5.2 കോടി ഡോളർ കൈക്കൂലി സ്വീകരിക്കാൻ സിലിന് പാർക് കൂട്ടുനിന്നു എന്നാണ് കേസ്. കമ്പനിക്ക് സർക്കാറിൽനിന്ന് ആനുകൂല്യങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കോടികൾ ഇൗടാക്കിയത്. ഇതു കൂടാതെ രാജ്യത്തെ 18 വൻകിട കമ്പനികളിൽ നിന്ന് 7740 കോടി ഡോളർ സിലിെൻറ രണ്ട് സന്നദ്ധസംഘടനകൾക്ക് സംഭാവന ലഭ്യമാക്കാനും പാർക് അധികാരം ദുർവിനിയോഗം ചെയ്തു എന്നും ആരോപണമുണ്ട്.
ഫെബ്രുവരിയിൽ സിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഒൗദ്യോഗിക രേഖകളടക്കം ലഭ്യമാകുന്ന തരത്തിൽ സിലിന് പാർക്ക് സ്വാതന്ത്ര്യം നൽകിെയന്നും പ്രൊസിക്യൂട്ടർ ആരോപണമുന്നയിച്ചു.
മാസങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്കും തെരുവ് സമരങ്ങൾക്കും ശേഷമാണ് പാർക്ക് രാജിെവച്ചത്. രാജിെവച്ച ഉടൻ അറസ്റ്റിലായ പാർക്ക് അന്നുമുതൽ ജയിലിലായിരുന്നു. 18 ഒാളം കേസുകളാണ് പാർക്കിനെതിരായുള്ളത്. ഭൂരിഭാഗം കേസുകളിലും അവർ കുറ്റക്കാരിയാെണന്നും തെളിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.